സദാചാര പോലീസിങ് എല്ലായിടത്തും ഉണ്ടെന്ന് തുറന്നു പറഞ്ഞു നടൻ ഷൈൻ ടോം ചാക്കോ. ജമേഷ് ഷോ യിലൂടെയാണ് താരം മനസ് തുറന്നത്.മോറല്‍ പോലീസിങ് കാമുകി കാമുകന്മാര്‍ക്ക് മാത്രമല്ല സംഭവിക്കുന്നത്. നമ്മള്‍ ചെറുപ്പക്കാര്‍ കൂട്ടം കൂടി ഇരിക്കുമ്പോൾ പോലും പോലീസ് തന്നെ വന്ന് വിരട്ടി വിടാറുണ്ട് പലപ്പോഴും. മതിലിന്റെ മുകളില്‍ ഇരിക്കുമ്ബോള്‍ അടുത്ത വീട്ടുകാര്‍ എണീറ്റ് പോകാന്‍ പറയും. ഫ്‌ളാറ്റിലിരുന്നു സിനിമ ചര്‍ച്ചകള്‍ നടത്തുമ്ബോള്‍ ആ ഫ്‌ളാറ്റില്‍ ഉള്ളവര്‍ക്ക് പലപ്പോഴും അത് പ്രശ്‌നമാകാം. അങ്ങനെ എല്ലായിടത്തും ഉണ്ട് ഈ മോറല്‍ പോലീസിങ് എന്നും ഷൈന്‍ പറയുന്നു.
ഇഷ്‌കിലെ ആല്‍വിന്‍ ഇതിന്റെ ഒക്കെ എക്‌ട്രീം ആണ്. നമുക്ക് അങ്ങനെ തോന്നിയാല്‍ അത് അവരോട് പറയില്ലായിരിക്കും. കാരണം നമ്മളെ ഒരു തരത്തിലും അവര്‍ ഉപദ്രവിക്കുന്നില്ല. നമ്മളെ ഉപദ്രവിക്കാത്തിടത്തോളം കാലം അവര്‍ അവരുടെ സ്വാതന്ത്ര്യത്തില്‍ നില്‍ക്കുന്നതിനെ നിഷേധിക്കാനാകില്ല. മറ്റുള്ളവര്‍ ഉപദ്രവിക്കാതെ എന്ത് സ്വാതന്ത്ര്യവും നമുക്ക് ആകാം. അത് അവരുടെ അവകാശമാണെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.