നടി റോമ പേര് മാറ്റി ...സിനിമയില്‍ നിന്നു വിട്ടു നിന്ന മൂന്ന് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.. പേരുമാറ്റല്‍ താരത്തെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് താരവും ആരാധകരും ഇപ്പോൾ

നടി റോമ പേര് മാറ്റി ...സിനിമയില്‍ നിന്നു വിട്ടു നിന്ന മൂന്ന് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.. പേരുമാറ്റല്‍ താരത്തെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് താരവും ആരാധകരും ഇപ്പോൾ
സിനിമയിൽ പേര് മാറ്റുന്നത് പുതിയ കാര്യമല്ല. ഇന്നത്തെ പല പ്രശസ്തരായ നടീനടന്മാരും സ്വന്തം പേര് മാറ്റിയവരാണ്. ഒരു ഇടവേളക്ക് ശേഷം പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയിലൂടെ തിരിച്ചെത്തുന്ന താരം പുതിയ പേരിലാണ് വരുന്നത്. പക്ഷെ പെരുമാറ്റം ഇംഗ്ലീഷ് സ്പെല്ലിങ്ങിൽ മാത്രമേ ഉള്ളൂ എന്ന ആശ്വാസത്തിലാണ് ആരാധകർ.
Roma എന്ന് എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്കൊപ്പം ഒരു h കൂടി ചേര്‍ത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma ഇനി മുതല്‍ Romah ആയി മാറും. സിനിമയില്‍ നിന്നു വിട്ടു നിന്ന മൂന്ന് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം എന്ന് റോമ സമ്മതിക്കുന്നുണ്ട്
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റോമ. പിന്നീട് നിരവധി സിനിമകളില്‍ റോമ അഭിനയിച്ചു. ഒട്ടുമിക്ക ചിത്രങ്ങളും വിജയമായിരുന്നു..
ഓരോ അക്ഷരത്തിനും നമ്പറിനും വിലയുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് സ്വന്തം പേരിലും തിരുത്തു വരുത്തിയതെന്നും റോമ പറയുന്നു. പേരുമാറ്റിയതിന്റെ ഫലം ജീവിതത്തിലൂടെ അറിയാമെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha