മോഹൻ ലാൽ ചിത്രം കുഞ്ഞാലി മരക്കാർ വീണ്ടും വാർത്തകളിൽ നിറയുന്നു; പുതിയ പ്രഖ്യാപനത്തിനൊരുങ്ങി ചിത്രത്തിന്റെ അണിയറപ്രവർത്തകർ

മോഹൻ ലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം വീണ്ടും വാർത്തകളിൽ നിറയുന്നു. സിനിമയെ സംബന്ധിച്ചുള്ള പുതിയ വാർത്ത ഉടനെത്തുമെന്നു ചിത്രത്തിന്റെ നിർമ്മാതാവായ ആൻറണി പെരുമ്പാവൂർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2019 ലെ അവസാന ദിവസമായ ഇന്ന് പുതിയ വാർത്ത അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുവർഷ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ചരിത്ര സിനിമയായ മരക്കാർ മലയാള സിനിമ ഇൻഡസ്ട്രിയിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന ഖ്യാതിയും ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.
പതിനാറാം നൂറ്റാണ്ടിലെ സമൂതിരി രാജ്യത്തിലെ നാവിക മേധാവിയായ കുഞ്ഞാലി മരക്കാർ നാലാമൻ എന്ന മുഹമ്മദിന്റെ കഥയാണ് പ്രിയദർശൻ സംവിധാനം ചിത്രത്തിന്റെ പ്രമേയം. പോർച്ചുഗീസ് സൈന്യത്തിന്റെ ആക്രമണത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിച്ചത് മരക്കരാണ്. പ്രിയദർശനും അനി ശശിയും സംയുക്തമായി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ മരക്കാർ എന്ന ടൈറ്റുലർ കഥാപാത്രമായി ആണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. സെൻസറിങ് നടപടികൾ പൂർത്തിയാക്കിയ ചിത്രം യു/എ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. ജനപ്രിയ സംഗീതജ്ഞനായ രാഹുൽ രാജ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മോഹൻലാൽ-പ്രിയദർശൻ പ്രോജക്റ്റ് ഐമാക്സ് ഫോർമാറ്റിൽ ആണ് റിലീസ് ചെയ്യുന്നത്. ഐമാക്സ് റിലീസ് ലഭിക്കുന്ന ആദ്യത്തെ മലയാള സിനിമയായി മാറുകയാണ് ഇതിലൂടെ കുഞ്ഞാലി മരക്കാർ.
https://www.facebook.com/Malayalivartha