2019 താൻ ശക്തയാണെന്നു തെളിയിച്ച വർഷം; ഐശ്വര്യ ലക്ഷ്മി മനസ്സ് തുറക്കുന്നു

താൻ എത്ര ശക്തയാണെന്നും, ലക്ഷ്യങ്ങൾ ഉള്ളവളാണെന്നും കാണിച്ചു തന്ന വർഷമായിരുന്നു 2019 എന്ന് നടി ഐശ്വര്യ ലക്ഷ്മി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആയിരുന്നു താരം ഇക്കാര്യം വെളിപ്പടുത്തിയത്. അതിൽ താൻ അഭിമാനിക്കുന്നുവെന്നും താരം വ്യക്തമാക്കി. താൻ ജീവിതത്തിൽ ആദ്യമായി തനിക്കു വേണ്ടി സമയം ചിലവഴിച്ചു എന്നും താരം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
തന്റെ തടസ്സങ്ങൾ കണ്ടെത്താനും കുറവുകൾ അംഗീകരിക്കാനും താൻ പഠിച്ചെന്നും ഇപ്പോൾ താൻ 20 20 നെ വരവേൽക്കാൻ ഒരുങ്ങുകയാണെന്നും താരം വെളിപ്പെടുത്തി. ഡോക്ടർ ആയ ഐശ്വര്യ മോഡലിംഗിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്നു വന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായനദി, വരത്തൻ എന്നിവയാണ് ഐശ്വര്യയുടെ ഹിറ്റ് ചിത്രങ്ങൾ. വിജയ് സൂപ്പറും പൗർണ്ണമിയും, അർജെന്റിന ഫാൻസ് കൊട്ടൂർക്കടവ് എന്നിവയുമാണ് ഐശ്വര്യയുടേതായി 2019ൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേയിലും താരം അഭിനയിച്ചിരുന്നു.
https://www.facebook.com/Malayalivartha