ആരാധകർക്ക് പുതുവർഷ സമ്മാനവുമായി ദിലീപും നാദിർഷായും; ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മിമിക്രി മേഖലയിൽ നിന്ന് സിനിമ രംഗത്തേക്ക് ചുവടുവെച്ചവരാണ് നാദിർഷയും ദിലീപും. നാദിർഷ പാട്ടിലേക്കു ശ്രദ്ധ കേന്ദ്രികരിച്ചപ്പോൾ ദിലീപ് അഭിനയത്തിൽ നിലയുറപ്പിച്ചു.മികച്ച സംവിധായകൻ എന്ന നിലയിലും നാദിർഷ പേരെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം ദിലീപും നാദിർഷയും ഒന്നിക്കുകയാണ്. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഏറെ നാളുകൾക്കുശേഷം ഒന്നിക്കുന്നത്. ' അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ നാദിർഷ ഒരുക്കുന്ന ചിത്രമാണ് ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കേശു ഈ വീടിന്റെ നാഥൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. പോസ്റ്ററിന് വലിയ വരവേൽപ്പാണ് ലഭിച്ചത്.
കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഫാമിലി എന്റെർറ്റൈനെർ ആണ് 'കേശു ഈ വീടിന്റെ നാഥൻ.തൊണ്ടി മുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സജീവ് പാഴുർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നാഥ് ഗ്രൂപ്പ് ആണ് ചിത്രം നിർമ്മിക്കുന്നത്. അനിൽ നായർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.നാദിർഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികൾ എഴുതുന്നത് ഹരിനാരായണനാണ്. ചിത്രത്തിന്റെ എഡിറ്റിങ് സാജനും പ്രൊഡക്ഷൻ കൺട്രോളിങ് രഞ്ജിത്ത് കരുണാകരനും നിർവഹിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha