മഞ്ഞിൽ കുളിച്ച് പ്രിയയും ഭർത്താവും; പൂർണ്ണിമയും ഇന്ദ്രജിത്തും അടങ്ങുന്ന വേക്കേഷൻ ചിത്രങ്ങൾ തരംഗമാകുന്നു

പൂർണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി പ്രിയയും കുടുംബവും വിദേശത്ത് ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും വൈറലാകുന്നു. ആരാധകർ ഒട്ടേറെ ഉള്ള താരദമ്പതികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. ഇവർ പങ്കുവെക്കുന്ന കുടുംബചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം ആണ് തരംഗമാകുന്നത്. ഇപ്പോഴിതാ പൂർണ്ണിമയുടെ സഹോദരി പ്രിയയും കുടുംബവും പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് പ്രിയയും ഭർത്താവ് നിഹാലുമിപ്പോള്‍. കുടുംബത്തിലെ ഓരോ വിശേഷങ്ങളും യൂട്യൂബ് വ്ലോഗായി പോസ്റ്റ് ചെയ്യാറുണ്ട് ഇരുവരും. അടുത്തിടെ എല്ലാവരും ചേര്‍ന്ന് വിദേശത്ത് ക്രിസ്മസ് ആഘോഷിക്കുന്നതിന്‍റെ വ്ലോഗ് പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഇന്ദ്രജിത്തും പൂര്‍ണിമയും പ്രിയയും നിഹാലും കുടുംബത്തോടൊപ്പം പോളണ്ടിലാണ് ക്രിസ്മസ് ആഘോഷിച്ചത്. ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ യു ട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൂര്‍ണിമയും ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ പ്രിയയ്ക്കും നിഹാലിനും ഒപ്പം ക്രിസ്മസ് വെക്കേഷൻ അടിച്ച് പൊളിക്കുന്ന വീഡിയോയാണ് നിഹാൽ പങ്ക് വച്ചത്. മക്കൾക്കും ചെറുമക്കൾക്കും ഒപ്പം മാതാപിതാക്കളുമൊക്കെ വീഡിയോയിലുണ്ട്. സാകോപെയിനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയയുടെ ചിത്രത്തിന് പുറമെ നിഹാലിന്റെയും, മകൻ വേധുവിന്റെയും ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയിട്ടുണ്ട്. ഇരു കുടുംബങ്ങളും ഒരുമിച്ചാണ് യൂറോപ്പിലെ പോളണ്ട് ക്രാക്കോയിൽ വച്ച് ക്രിസ്മസ് ആഘോഷിച്ചത്.
https://www.facebook.com/Malayalivartha