പടയോട്ടം തുടങ്ങാൻ മരക്കാർ എത്തുന്നു; റിലീസ് കാത്ത് ആരാധകർ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഒടുവിൽ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് കുഞ്ഞാലി മരക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഏറെ വർഷങ്ങൾക്ക് ശേഷം മോഹൻ ലാൽ പ്രിയദർശൻ കുട്ടുകെട്ടിന്റേതായി ഇറങ്ങുന്ന ചിത്രമാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. സിനിമാപ്രേമികള്‍ക്കുള്ള പുതുവത്സര സമ്മാനമായി അര്‍ധരാത്രിയാണ് പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പടക്കളത്തിലേക്ക് തന്റെ കുതിരപ്പുറത്ത് കുതിയ്ക്കുന്ന 'മരയ്ക്കാരാ'ണ് പോസ്റ്ററിന്റെ പ്രധാന ഹൈലൈറ്. മോഹന്‍ലാലിന്റെ കൈപ്പടയിലുള്ള പുതുവത്സരാശംസയും പോസ്റ്ററിൽ കാണാം. തന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണിതെന്ന് മോഹന്‍ലാല്‍ പോസ്റ്ററില്‍ കുറിക്കുന്നുമുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് നിശ്ചയിരിക്കുന്നത് മാര്‍ച്ച് 26ന് ആണ്. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ചിത്രം എത്തിക്കുമെന്നാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അവകാശപ്പെടുന്നത്.
ചിത്രം യു/എ സര്‍ട്ടിഫിക്കറ്റ്നേടിയിരുന്നു. മഞ്ജു വാര്യരും പ്രഭുവും പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. എസ് തിരുനാവുക്കരശ് ആണ് ഛായാഗ്രഹണം. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭാവര്‍മ്മ, ഹരിനാരായണന്‍, ഷാഫി കൊല്ലം, ഹരിനാരായണന്‍ എന്നിവരാണ്. ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് റോണി റാഫേല്‍ ആണ്. എഡിറ്റിംഗ് നിർവഹിച്ചത് എം എസ് അയ്യപ്പന്‍ നായര്‍. പശ്ചാത്തലസംഗീതം ഒരുക്കിയത് അങ്കിത് സൂരി, യെല്‍ ഇവാന്‍സ് റോഡര്‍, രാഹുല്‍ രാജ് എന്നിവരാണ് . ആക്ഷന്‍ കൊറിയോഗ്രഫി ത്യാഗരാജന്‍, കസു നെഡ, സംരത് മംഗ്പുത് എന്നിവരാണ്.
https://www.facebook.com/Malayalivartha