ഇനിയും കാത്തിരിക്കണം ;എമ്പുരാൻ ചിത്രീകരണം 2021 ൽ; പുതിയ വാർത്തയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി

ലൂസിഫറിന്റെ രണ്ടാം ഭാഗം ഉടനെത്തുമോ എന്നതിന് മറുപടിയുമായി തിരകഥാകൃത്ത് മുരളി ഗോപി. ലൂസിഫറിന്റെ രണ്ടാംഭാഗമായ 'എമ്പുരാനു വേണ്ടി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ലൂസിഫറിന്റെ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നാലെ പ്രോജക്ട് അനൗണ്‍സ് ചെയ്യപ്പെട്ടിരുന്നെങ്കിലും ഇതേകുറിച്ച് കൂടുതൽ അപ്ഡേറ്റുകൾ ഒന്നും പുറത്തുവന്നിരുന്നില്ല. ചിത്രം ഉടനെത്തുമോ എന്ന ചോദ്യത്തിന് ചിത്രത്തിന്റെ തിരക്കഥാകൃത്തതായ മുരളി ഗോപിയെ സമീപിക്കൂ എന്ന് പൃഥ്വിരാജ് അടുത്തിടെ മറുപടി നൽകിയിരുന്നു. എന്നാല്‍ ഇപ്പോൾ മുരളി ഗോപി തന്നെ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ്. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. എമ്പുരാന് മുൻപ് പ്രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത്, താനെഴുതുന്ന ഒരു പ്രോജക്ട് ഇപ്പോൾ ചെയ്യുന്നുണ്ട് എന്നും പൃഥ്വിരാജ് ആണ് അതില്‍ അഭിനയിക്കുന്നത് എന്നും ലാലേട്ടന്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് മോഹൻ ലാൽ എന്നും ഇത് രണ്ടും കഴിഞ്ഞിട്ടായിരിക്കും ലൂസിഫറിന്റെ പണികള്‍ തുടങ്ങുക. 2021 അവസാനത്തോടെ ആയിരിക്കും ചിത്രീകരണം തുടങ്ങുക എന്നുമാണ് അഭിമുഖത്തിൽ മുരളി ഗോപി വ്യക്തമാക്കിയത്.
മുരളി ഗോപി എന്ന് തിരക്കഥ കൈമാറുന്നുവോ, ആ തീയ്യതിയില്‍നിന്ന് ആറാം മാസം താന്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വി രാജ് വ്യക്തമാക്കിയത്. 'സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ട്. ലൂസിഫറിനേക്കാള്‍ കുറേക്കൂടി പരിശ്രമം വേണ്ട സിനിമയാണ് എമ്പുരാന്‍', പൃഥ്വിരാജ് പറയുന്നു.
https://www.facebook.com/Malayalivartha