ആരാധകരുടെ സ്വന്തം പെപ്പെ പുതിയ ചിത്രവുമായെത്തുന്നു; മേരി ജാനിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ആന്റണി വർഗീസ് നായകനാകുന്ന മേരി ജാൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാകുന്നു. താരം തന്നെയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചത്. നവാഗതനായ അഭിഷേക് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് അനുരാജ് ഒ ബിയാണ്. സിനിമ സ്വപ്നങ്ങളുമായി നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളാണ് അഭിഷേക് എന്നു പറഞ്ഞുകൊണ്ടാണ് ആന്‍റണി വർഗീസ് പോസ്റ്റർ പങ്കുവെച്ചത്.
ഡോക്ടർ പോൾ വർഗീസാണ് ചിത്രം നിർമിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ 2017 ൽ ആണ് ആന്റണി വർഗീസ് അരങ്ങേറ്റം കുറിച്ചത്. അങ്കമാലി ഡയറീസിലെ കഥാപാത്രത്തിന്റെ പേരായിരുന്നു പെപ്പെ.
https://www.facebook.com/Malayalivartha

























