പൃഥ്വിയുടെ ആടുജീവിതത്തിനായി ഇനിയും കാത്തിരിക്കണം; ചിത്രത്തിന്റെ 25 ശതമാനമേ പൂർത്തിയായുള്ളു;വെളിപ്പെടുത്തി താരം

പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതത്തിനായി ആകാംക്ഷയോട് എല്ലാവരും കാത്തിരിക്കാൻ തുടങ്ങിയത് നാളുകളേറെയായി . ഷൂട്ടിംഗ് നേരത്തെതന്നെ തുടങ്ങിയ ചിത്രം വലിയ തയ്യാറെടുപ്പുകളോടെയാണ് അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ആടുജീവിതം സംവിധായകന്റെയും കൂടി സ്വപ്‌ന ചിത്രമാണ്. ബെന്ന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവല്‍ ആസ്പദമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്.
അടുത്തിടെ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറയ്ക്കാന്‍ പൃഥ്വി 3 മാസത്തെ ഇടവേള എടുത്തിരുന്നു. അയ്യപ്പനും കോശിയുംഎന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് നടന്‍ വീട്ടിലേക്ക് മടങ്ങിയത്. രണ്ട് വര്‍ഷത്തോളമായി ആടുജീവിതത്തിന്റെ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സിനിമയുടെ 25% ഭാഗം മാത്രമേ ഇതുവരെ ചിത്രീകരിച്ചിട്ടുളളുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് . പ്രധാന ഭാഗങ്ങളെല്ലാം ഇനിയും ചിത്രീകരിക്കാനുണ്ടെന്നും നടന്‍ വെളിപ്പെടുത്തുന്നു .18 മാസത്തെ ഡേറ്റാണ് പൃഥ്വി നല്‍കിയത്. നജീബിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടത്തെ അവതരിപ്പിക്കേണ്ടതിനാലാണ് ഇത്രയും നീണ്ട ഷെഡ്യൂള്‍ പൃഥ്വി നല്‍കിയത്.
അമല പോളാണ് ചിത്രത്തിലെ നായിക. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം ആണ് ആടുജീവിതം. ജോര്‍ദാനില്‍ വെച്ചാണ് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളും ചിത്രീകരിക്കുകയെന്നും അറിയുന്നു.
https://www.facebook.com/Malayalivartha

























