ലേലം 2 ഉടനില്ല; ചിത്രത്തിനായി താൻ 40 ദിവസത്തെ ഡേറ്റ് നൽകിയിരുന്നു; അഭ്യുഹങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി

ലേലം 2 വൈകുന്നതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി സൂപ്പർ താരം സുരേഷ് ഗോപി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലേലം 2. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ഈ സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപിയെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നിരുന്നത്. ഇടക്കാലത്ത് രാഷ്ട്രീയത്തില്‍ സജീവമായതോടെയാണ് അദ്ദേഹം അഭിനയത്തില്‍ നിന്നും വിട്ടുനിന്നത് . അനൂപ് സത്യന്‍ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ താരമെത്തുന്നുണ്ട്.
സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നായ ലേലത്തിന്റെ രണ്ടാംഭാഗവുമായി രണ്‍ജി പണിക്കരുടെ മകനെത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കരിയറിൽ ബ്രേക്ക് നൽകിയ സിനിമകളിലൊന്നായിരുന്നു. ഈ സിനിമ വൈകുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരമിപ്പോള്‍.
രണ്‍ജി പണിക്കര്‍ ലേലം 2 എഴുതിയെങ്കിലും അത് എവിടെയുമെത്താതെ നില്‍ക്കുകയാണ്. അഭിനയവും എഴുത്തും കൂടി പറ്റാത്ത അവസ്ഥയിലാണ്. അങ്ങനെ അത് തള്ളിപ്പോയി. ഓഗസ്റ്റില്‍ ഈ ചിത്രത്തിനായി താന്‍ 40 ദിവസത്തെ ഡേറ്റ് നല്‍കിയിരുന്നതായും താരം പറയുന്നു. ജയരാജ് ഫിലിംസിന്റെ ജോസ് മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്ലാകാര്യങ്ങളെക്കുറിച്ചും പറഞ്ഞ് ഡേറ്റും വാങ്ങി പോയതാണ് അവര്‍. എന്നാല്‍ ഇന്‍ര്‍വെല്ലിന് ശേഷം രണ്‍ജിക്ക് എഴുതാന്‍ സാധിച്ചില്ലെന്ന് പറയുകയായിരുന്നു. ഈ വര്‍ഷം ചെയ്യുമെന്നൊക്കെ ചിത്രത്തിന്റെ അണിയറക്കാർ പറയുന്നുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha