സൈക്കോളജിക്കൽ ത്രില്ലറുമായി മംമ്ത മോഹൻ ദാസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മംമ്താ മോഹന്‍ദാസ് പ്രധാന കഥാപാത്രമായി എത്തുന്ന സൈക്കളോജിക്കല്‍ ത്രില്ലര്‍ ചിത്രം ലാല്‍ബാഗിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശാന്ത് മുരളിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് .ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷം ഉണ്ടാകുന്ന കൊലപാതകവും അതിന് മുന്‍പും ശേഷവും ഉണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.
പൂര്‍ണമായും ബാംഗ്ലൂരില്‍ ഷൂട്ട് ചെയ്ത ചിത്രം നഗര ജീവിതം സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ ഉണ്ടാകുന്ന സങ്കീര്‍ണതകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ചിത്രത്തില്‍ സാറ എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്.സിജോയ് വര്‍ഗീസ്,നന്ദിനി റോയ്,രാഹുല്‍ ദേവ് ഷെട്ടി,വി കെ പ്രകാശ് ,സുദീപ് കാരക്കാട്ട്,നേഹ സാക്‌സേന തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ .ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
https://www.facebook.com/Malayalivartha