ശക്തമായ സ്ത്രീ കഥാപാത്രവുമായി യുവ താരം നമിത പ്രമോദ്; ത്രില്ലർ ചിത്രം ഉടനെത്തും

നമിത പ്രമോദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് അല്‍ മല്ലു. ജനുവരി പത്തിന് റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രവാസിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും അവള്‍ നേരിടുന്ന മാനസിക പ്രയാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാവുന്നത്. നിഗൂഢതകളുമായി എത്തിയ ട്രെയിലറില്‍ നിന്നുള്ള സൂചന പ്രകാരം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ചൂണ്ടി കാണിക്കുന്നൊരു ത്രില്ലര്‍ ചിത്രമാണ് അൽ മല്ലു .
നമിതയ്‌ക്കൊപ്പം മിഥുന്‍ രമേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സിദ്ദിഖ്, മി. ജോര്‍ജ്, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, അനൂപ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ബോബന്‍ സാമുവല്‍ ആണ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികട കുമാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത് . നേരത്തെ സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത്.
https://www.facebook.com/Malayalivartha