സോഷ്യല്‍ മീഡിയയില്‍ തന്റെ പേരിൽ ഉണ്ടായിരുന്നത് വ്യാജ അക്കൗണ്ടുകള്‍; വെളിപ്പെടുത്തലുമായി നടി റോമ

മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് വളരെപ്പെട്ടന്ന് കടന്നു വന്ന നടിയാണ് റോമ. 4 വർഷത്തെ ഇടവേളക്കു ശേഷം താരം തിരിച്ചു വരവിന് ഒരുങ്ങുകയാണ്. തിരിച്ചുവരവില്‍ തന്റെ പേരില്‍ കാണപ്പെട്ട വ്യാജ അക്കൗണ്ടുകളെക്കുറിച്ച് നടി വെളിപ്പെടുത്തിയിയിരുന്നു.. ഒപ്പം ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് ആരംഭിച്ചതായും താരം പറഞ്ഞു . "ഞാന്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, എന്നതെല്ലാം എന്റെ സ്വകാര്യങ്ങളാണ്. അത് ലോകത്തെ കാണിക്കാന്‍ ഇഷ്ടമില്ല. മുമ്പ് ഫേസ്ബുക്കിലുണ്ടായിരുന്നു. എന്നാല്‍ അത്രയ്ക്ക് ഇഷ്ടം തോന്നിയില്ല. അതോടെ അത് ഉപേക്ഷിച്ചു. പക്ഷേ ഇപ്പോഴും എന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ കാണാറുണ്ടെന്ന് ഷൂട്ടിംഗിനിടെ ആരോ പറഞ്ഞപ്പോള്‍ വെറുതെ ചെക്ക് ചെയ്തു.അതോടെ ഒരുപാട് വ്യാജ അക്കൗണ്ടുകളുണ്ടെന്ന് മനസിലായി. അതിനാല്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു അക്കൗണ്ട് തുടങ്ങി. നൂറിന്‍, അക്ഷയ് എന്നിവരൊക്കെ സജീവമാകണമെന്ന് പറഞ്ഞപ്പോഴാണ് ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു അക്കൗണ്ട് തുടങ്ങാമെന്ന തീരുമാനം എടുത്തത്- റോമാ അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ പറയുന്നു.
നോട്ട്ബുക്ക്, ചോക്ലേറ്റ് എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു റോമ. നായികയായും സഹനടിയായും റോമ മോളിവുഡില്‍ തിളങ്ങി. 2017ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം സത്യയിലാണ് തരാം അവസാനമായി അഭിനയിച്ചത്.നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമ തിരിച്ചെത്തുന്നത്. പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും അഡാറ് ലവിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ തൃശ്ശൂരില്‍ ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha