ഒരുമിച്ച് ഇരുന്ന് ഒരു ചിത്രം ഒരുക്കാനുള്ള ഇടമൊക്കെ ഇരുവര്‍ക്കും നഷ്ടപ്പെട്ടു, രണ്ടു പേര്‍ രണ്ടു രീതിയില്‍ ചിന്തിക്കുന്നു, സിനിമ ചെയ്യുന്നു. അത്ര മാത്രം! സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിനെ കുറിച്ച് സിദ്ദിഖ്

ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയ സംവിധായക ജോടിയാണ് സിദ്ദിഖ്-ലാല്‍. ഈ കൂട്ടുകെട്ടില്‍ പിറന്ന റാംജി റാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, മന്നാര്‍ മത്തായി സ്പീക്കിംഗ് എന്നിവയെല്ലാം ഇന്നും ആസ്വാദക മനസ്സിലുണ്ട്.
ഇവര്‍ ഒരുമിച്ച് വീണ്ടുമൊരു സിനിമ മലയാളികള്‍ സ്വപ്നം കാണുന്നുണ്ടെങ്കിലും ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്.
ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞത് ഇപ്രകാരമാണ്. സ്വന്തം സിനിമയെന്ന സ്വപ്നം ഒരുമിച്ചു കണ്ടവരാണ് ഞങ്ങള്‍. ആ രസതന്ത്രം കൃത്യമായി ചേര്‍ന്ന ഇടത്തായിരുന്നു ഞങ്ങളുടെ വിജയവും. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ആ കൂട്ടായ്മയുടെ ചരട് പൊട്ടിപ്പോയി. സന്തോഷത്തോടെയും സൗഹൃദത്തോടെയുമാണ് ഞങ്ങള്‍ പിരിയാമെന്ന തീരുമാനം എടുത്തത്.
ഞങ്ങള്‍ക്കിടയില്‍ ഇടയ്ക്കുള്ള ഫോണ്‍വിളിയോ സന്ദര്‍ശനമോ ഇല്ല. പൊതു ചടങ്ങുകളിലും യോഗങ്ങളിലും കാണുമ്പോള്‍ പരിചയം പുതുക്കുമെന്നതിനപ്പുറമുള്ള ഒരു സൗഹൃദവും ഇപ്പോള്‍ ഇല്ല.
ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്നു, എന്നാല്‍ ഇനിയൊരിക്കലും ഒരുമിച്ചൊരു സിനിമ നടക്കില്ല. ഒരുമിച്ച് ഇരുന്ന് ഒരു ചിത്രം ഒരുക്കാനുള്ള ഇടമൊക്കെ ഇരുവര്‍ക്കും നഷ്ടപ്പെട്ടു. രണ്ടു പേരുടെയും ചിന്താഗതികള്‍ അപ്പാടെ മാറിയെന്നും തനിയെ ഏറെദൂരം മുമ്പോട്ടു പോയിക്കഴിഞ്ഞെന്നും സിദ്ധിഖ് പറയുന്നു.ഇനിയൊരു തിരിച്ചു പോക്കില്ല. രണ്ടു പേര്‍ രണ്ടു രീതിയില്‍ ചിന്തിക്കുന്നു. സിനിമ ചെയ്യുന്നു. അത്ര മാത്രം.
ഏകദേശം സമാനമായ കാര്യങ്ങള്‍ ഒരു അഭിമുഖത്തില്‍ ലാലും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha