നിർമ്മാതാക്കളെ വെല്ലുവിളിച്ച് ഷെയിൻ നിഗത്തിന്റെ നീക്കം, അന്ത്യശാസനം തളളിയ താരം ഇതുവരെ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ എത്തിയില്ല ! ഇനി ഷെയ്ന്‍ നിഗവുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍..പ്രതിഫലം കൂട്ടിനൽകാതെ മുന്നോട് പോകാനാകില്ലെന്ന നിലപാടിൽ ഷെയ്‌നും

ഷെയിന് മുന്നില്‍ മുട്ട് മടക്കില്ലെന്ന് നിര്‍മ്മാതാക്കളും നിര്‍മ്മാതാക്കള്‍ക്ക് വഴങ്ങില്ലെന്ന് ഷെയിനും എടുത്ത നിലപാട് കടുക്കുമ്പോൾ വീണ്ടും സിനിമ വ്യവസായം വിവാദങ്ങളിലേക്ക് വീഴുന്നു. . ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍മ്മാതാക്കള്‍ ഷെയ്‌നിനു നല്‍കിയ അന്ത്യശാസനം. എന്നാൽ ഇത് അപ്പാടെ തളളിക്കളഞ്ഞിരിക്കുകയാണ് ഷെയിന്‍ ..ജനുവരി 5 നു മുൻപ് ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതുവരെ ഷെയ്ന്‍ എത്തിയിട്ടില്ല. പ്രതിഫലം കൂട്ടി നൽകാതെ ഡബ്ബിങ് പൂർത്തിയാക്കില്ലെന്നാണ് താരത്തിന്റെ നിലപാട് .. ഇതോടെ ഷെയ്നുമായുള്ള നിസഹകരണം തുടരാൻ അസോസിയേഷനും തീരുമാനിച്ചു . അതേസമയം ഷെയ്ന്‍ വിഷയം ഒമ്പതിന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്യും.
ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായതോടെയാണ് നേരത്തെ ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം എന്ന സിനിമയും പ്രതിസന്ധിയിലാകുന്നത് . ഇനി ഡബ്ബിംഗ് ആണ് ചിത്രത്തിന്റെതായി ബാക്കിയുളളത്. ചിത്രത്തിന്റെ ഡബ്ബിംഗ് ഷെയിന്‍ തീര്‍ത്ത് കൊടുത്തിട്ട് മാത്രമേ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകളുളളൂ എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തത്.
കഴിഞ്ഞ മാസം 19-ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ജനുവരി അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗമിന് കത്തയച്ചത്. എന്നാല്‍ കത്തിന് ഷെയ്ന്‍ മറുപടി നല്‍കുകയോ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല. ഷെയ്നിന്റെത് മാന്യതയില്ലാത്ത നടപടിയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha