മമ്മുട്ടി ചിത്രം എന്തുകൊണ്ട് വൈകുന്നു; കാരണം വ്യക്തമാക്കി പൃഥ്വി രാജ്

മമ്മൂട്ടിയെ നായകനാക്കി എന്തുകൊണ്ട് സിനിമ ചെയ്യാൻ വൈകുന്നു എന്ന് വ്യക്തമാക്കി പൃഥ്വിരാജ്.മോഹന്‍ലാലിനെ നാകനാക്കി പൃഥ്വിരാജ് ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയതാണ് മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ ഉണ്ടാവില്ലേ എന്ന്. ലൂസിഫറിന്റെ പ്രമോഷന്‍ പരിപാടികളിലും അങ്ങനെയൊരു സിനിമയെ കുറിച്ചുള്ള തന്റെ ആഗ്രഹം പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു .ലൂസിഫറിന് ശേഷം തനിക്കൊരു ഡേറ്റ് തരില്ലേ എന്ന് മമ്മൂക്കയോട് ചോദിച്ചപ്പോള്‍ അത് എന്നേ തന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് കേട്ടതു മുതല്‍ ആരാധകരും അക്ഷമരായി ചിത്രത്തിനായി കാത്തിരിയ്ക്കുകയാണ്.
പൃഥ്വി ലൂസിഫറിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ എന്തുകൊണ്ട് മമ്മൂട്ടി ചിത്രം വൈകുന്നു എന്നാണ് ആരാധകരുടെ ചോദ്യം.റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് ആരാധകരുടെ ഈ ചോദ്യത്തിനുള്ള ഉത്തരം പൃഥ്വിരാജ് വ്യക്തമാക്കിയത്. മമ്മൂക്കയെ നായകനാക്കി ചെയ്യുന്ന സിനിമയുടെ സബ്ജക്ട് തന്റെ മനസ്സിലുണ്ട്. മുരളി ഗോപിയുടേതാണ് തിരക്കഥ. മമ്മൂക്കയുടെ അടുത്തോ ലാലേട്ടന്റെ അടുത്ത ഒരു ഡേറ്റിനായി പോവുമ്പോള്‍ സബ്ജക്ട് മാത്രം പോര. തിരക്കഥയുമായിഅവരെ സമീപിയ്ക്കുന്നതാണ് എന്റെ രീതി. മമ്മൂക്കയുടെ അടുത്തും തിരക്കഥ തയ്യാറായ ശേഷം മാത്രമേ കഥ പറയാന്‍ പോകുകയുള്ളു . കാരണം ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് അദ്ദേഹം. അതിലേക്ക് എത്തപ്പെടാന്‍ തനിക്ക് നല്ല പ്രയത്‌നം ആവശ്യമാണ്- പൃഥ്വിരാജ് അഭിമുഖത്തിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha