ആദ്യ രാത്രിയെ കുറിച്ച് തനിയ്ക്ക് എല്ലാം അറിയാം: മണിയറ ഒരുക്കി ബിന്നിയെ കാത്തിരുന്ന ആദ്യരാത്രി തേഞ്ഞു:- വീഡിയോയുമായി സീരിയൽ നടൻ നൂബിൻ

ഏഴ് വർഷത്തെ പ്രണയത്തെ തുടർന്ന് നടൻ നൂബിൻ ജോണി വിവാഹിതനായത് ദിവസങ്ങൾക്ക് മുമ്പാണ്. സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹം കഴിഞ്ഞ് വധുവിനെ പരിചയപ്പെടുത്തലും വിവാഹ നിശ്ചയവും വിവാഹവും വിവാഹ സത്കാരവും ഒക്കെയായി ഒരാഴ്ചയോളം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകൾ സജീവമായിരുന്നു. എന്നാല്‍ എല്ലാം കഴിഞ്ഞ് ആദ്യ രാത്രിയിലേക്ക് കടന്നപ്പോള്‍ വരൻ ഉറങ്ങി പോയി എന്നാണ് പുതിയ വിവരം. ആദ്യ രാത്രി വിശേഷം പങ്കുവച്ച് രസകരമായ വീഡിയോ പോസ്റ്റ് ചെയ്തത് നൂബിന്‍ തന്നെയാണ്.
അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. സംഗതി ആരും അത്ര സീരിയസ് ആയി എടുക്കേണ്ടതില്ല, തമാശയ്ക്ക് വേണ്ടി ചെയ്ത റീല്‍ വീഡിയോ ആണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. എന്നിരുന്നാലും ചിരിക്കാനുള്ള വകയുണ്ട്. ആദ്യ രാത്രിയെ കുറിച്ച് തനിയ്ക്ക് എല്ലാം അറിയാം എന്ന് പറഞ്ഞ് മണിയറ ഒരുക്കി വയ്ക്കുന്ന നൂബിനെയാണ് ആദ്യം കാണുന്നത്.
എന്നാല്‍ കുറച്ച് നേരം കഴിഞ്ഞ് ഭാര്യ വന്ന് വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും പറ്റാതെ കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന നൂബിനെ വീഡിയോയില്‍ കാണാം. പൊട്ടി ചിരിയ്ക്കുന്ന ഇമോജിയുമായി ആരാധകര്‍ കമന്റ് ബോക്‌സിലെത്തി.
തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ നായികയുടെ ബാല്യ കാലത്തിലെത്തിയ നടി ബിന്നി സെബാസ്റ്റിനാണ് നൂബിന്റെ ഭാര്യ. തോപ്പില്‍ ജോപ്പന് ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന ബിന്നി ബൈ പ്രൊഫഷന്‍ ഡോക്ടറാണ്.
https://www.facebook.com/Malayalivartha