Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ


രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും....


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...

ഞാൻ ഒറ്റയ്ക്കായി പോകുമോ എന്ന് മകൻ ഭയപ്പെട്ടിരുന്നു: എല്ലാം ഭഗവാന്റെ അനുഗ്രഹത്തോടെ ശുഭമായി തന്നെ നടന്നു; രമിത്തേട്ടൻ വന്നതോടെ ജീവിതം മാറി... കല്യാണ വിശേഷം പങ്കുവച്ച് നടി സബിത

30 NOVEMBER 2022 12:55 PM IST
മലയാളി വാര്‍ത്ത

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട സീരിയൽ നടി സബിത നായർ ദിവസങ്ങൾക്ക് മുമ്പാണ് വീണ്ടും വിവാഹിതയായത്. രമിത്താണ് വരൻ. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരും വിവാഹിതരായ ചിത്രം സീരിയില്‍ നടിയായ സൗപര്‍ണ്ണിക തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാഹക്കാര്യം സോഷ്യൽ മീഡിയയിൽ വൈറലായത്. ഹാപ്പി മാരീഡ് ലൈഫ് നാത്തുനെ ആന്‍ഡ് രമിത്തേട്ടാ എന്ന അടിക്കുറിപ്പൊടെയാണ് വധുവും വരനുമൊപ്പം സൗപര്‍ണ്ണികയും ഭര്‍ത്താവും നില്‍ക്കുന്ന ചിത്രം താരം പങ്കുവച്ചിരുന്നത്.

ആദ്യം വിവാഹം പല കാരണങ്ങളാല്‍ പരാജപ്പെട്ട സബിത പിന്നീട് തന്റെ ഏക മകനും മാതാപിതാക്കള്‍ക്കും വേണ്ടിയാണ് ജീവിച്ചത്. അമ്മയെ രണ്ടാം വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈ എടുത്തത് സ്വന്തം മകന്‍ തന്നെയായിരുന്നു. ഇക്കാലമത്രയും തനിക്ക് വേണ്ടി ജീവിച്ച അമ്മയ്ക്ക് മകനും ഒരു ജീവിതം നേടി കൊടുത്തിരിക്കു കയാണ്. മകനായാല്‍ ഇങ്ങനെ വേണമെന്നും നല്ല തീരുമാനമാണ് ഇതെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണങ്ങളും ലഭിച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ച് സബിത നായർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. മകന് വളരെ നാളുകളായി ഉണ്ടായിരുന്ന ഒരു ഭയമായിരുന്നു താൻ ഒറ്റക്കായി പോകുമോയെന്നത്. അതിനിപ്പോൾ രമിത്തേട്ടൻ വന്നതോടെ പരിഹാരമായി എന്നാണ് സബിത നായർ പറയുന്നത്.

 

'ഒരുപാട് സന്തോഷത്തിലാണ്. വിവാഹം ഗുരുവായൂർ വെച്ചായിരുന്നു. എല്ലാം ഭഗവാന്റെ അനുഗ്രഹത്തോടെ ശുഭമായി തന്നെ നടന്നു. പ്രണയവിവാഹം ആയിരുന്നില്ല. രണ്ട് കുടുംബവും ആലോചിച്ചെടുത്ത തീരുമാനമാണ്.' രമിത്തേട്ടൻ അധികം പബ്ലിസിറ്റി ആഗ്രഹിക്കാത്ത ആളാണ് അത്‌കൊണ്ടുകൂടിയാണ് സോഷ്യൽ മീഡിയ വഴി വിവാഹവാർത്ത അറിയിക്കാതിരുന്നത്. എന്റെ പബ്ലിസിറ്റിക്ക് അദ്ദേഹം എതിരല്ലാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇഷ്ടം കൂടി ഞാൻ നോക്കേണ്ടതുണ്ടല്ലോ. അതാണ് വിവാഹ വാർത്ത പുറത്തുപറയാതെ നടത്തിയത്. ആരാധകർക്ക് എന്റെ വിവാഹം തീർത്തും സർപ്രൈസായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു.

അവർ വിചാരിക്കാത്ത കാര്യം ആയിരുന്നതുകൊണ്ടുതന്നെ എല്ലാവർക്കും ശരിക്കും ഷോക്കായി പോയി. വിവരം അറിഞ്ഞപ്പോൾ മുതൽ തന്നെ ഫാൻസൊക്കെ ആശംസകളും പ്രാർത്ഥനകളും മെസേജുകളായി അയക്കുന്നുണ്ടായിരുന്നു.' ഒരുപാട് സന്തോഷം അവരുടെ സ്നേഹം ലഭിക്കുന്നതിൽ. എവിടെപ്പോയാലും ആരാധകരുടെ സ്നേഹം എനിക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്. തുടർന്നും എനിക്കും എന്റെ കുടുംബത്തിനും ഇതേ സ്‌നേഹവും പിന്തുണയും നിങ്ങൾ തരണം. ലോ കോളജിൽ രമിത്തേട്ടൻ എന്റെ സീനിയറായിരുന്നു.

ആളിനെ അങ്ങനെ പരിചയമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും ഇതൊരു പ്രണയവിവാഹം ആയിരുന്നില്ല. ആളുകൾ തെറ്റിദ്ധരിക്കുന്നതാണ്. വർഷങ്ങൾക്ക് ശേഷം ഈ ആലോചന വന്നപ്പോഴാണ് ഞാൻ രമിത്തേട്ടനോട് സംസാരിക്കുന്നത് തന്നെ.' ഒരിക്കലും പുള്ളി എന്നെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഇത്രയും വർഷം അങ്ങനെ നിക്കേണ്ട കാര്യം ഇല്ലല്ലോ. ഏറ്റവും വലിയ ഭാഗ്യമായി തോന്നുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്. മദ്യപിക്കുന്ന ആളുകളെ എനിക്ക് ഇഷ്ടം ആയിരുന്നില്ല. എന്റെ അച്ഛനും സഹോദരനും മദ്യപിക്കുന്ന ആളുകൾ അല്ല.

 

അപ്പോൾ മദ്യപിക്കാത്ത എന്നെ ഒരുപാട് പിന്തുണയ്ക്കുന്ന ഒരാളെ കിട്ടിയതിലും ഒരുപാട് സന്തോഷം. വിവാഹത്തോടെ അഭിനയം നിർത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അഭിനയം എന്റെ പ്രൊഫെഷനാണ്. എന്റെ പാഷനാണ്.' എന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരാൾ എന്റെ മോൻ തന്നെയാണ് രഹൻ. എന്റെ ജീവിതത്തിൽ ഒരുപാട് ഉപദേശങ്ങൾ നൽകി എന്നെ മുമ്പോട്ട് കൊണ്ടുപോകുന്നത് മകനാണ്. ജീവിതത്തിലെ വളരെ സുപ്രധാനപ്പെട്ട കാര്യങ്ങളിലും എന്റെ മോന്റെ ഒരു പിന്തുണയുണ്ട്. ഇപ്പോൾ നീറ്റ് എക്സാം കഴിഞ്ഞു നിൽക്കുകയാണ്. കലാപരമായ കഴിവുകൾ മോനും ഉണ്ട്. എന്റെ മോന് ഞാൻ ഒറ്റക്കായി പോകുമോ എന്ന പേടിയുണ്ടായിരുന്നു.

 

സത്യത്തിൽ എന്റെ മോൻ കാരണമാണ് ഞാൻ ഇന്ന് ഇത്രയും സ്ട്രോങ്ങായി നിൽക്കുന്നത്' സബിത പറഞ്ഞു. രണ്ടാം വിവാഹമായതിനാല്‍ തന്നെ അധികമാരെയും അറിയിക്കാതെയാണ് അടുത്ത ബന്ധു ക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. അമ്മയെ വധു വേഷത്തില്‍ കണ്ടപ്പോള്‍ മകന് വളരെ സന്തോഷവുമായെന്ന് ചിത്രങ്ങളില്‍ നിന്ന് തന്നെ മനസിലാകും. വളരെ ഹാപ്പിയായിട്ടാണ് താരത്തിന്റെ മകന്‍ ചിത്രത്തിലുടനീളം ഉള്ളത്. ഈ അമ്മയ്ക്കും മകനും പുതിയ അച്ചനും നല്ലതു വരട്ടെയെന്നും ചിലര്‍ വിവാഹ ചിത്രത്തിൽ കമന്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അല്ല വാദം എന്തായിരുന്നു.. രാഹുലെവിടെ..! തരത്തിൽ പോയി കളിക്ക് പെണ്ണെ...സുജയ പാർവതിയെ മാന്തി പൊളിച്ച് എസ് രാജീവ്  (14 minutes ago)

ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു  (1 hour ago)

പിഎം ഇ-ഡ്രൈവ് പദ്ധതിയില്‍ കേരളത്തില്‍ 340 സ്ഥലങ്ങള്‍ കണ്ടെത്തി കെഎസ്ഇബി...  (2 hours ago)

ബന്ധുവിന്റെ വീട്ടില്‍പോയി മടങ്ങിവരുന്നതിനിടയില്‍ സ്വന്തം വീടിന് സമീപമാണ് അപകടം...  (2 hours ago)

രാഹുലിനെ തൊട്ടാൽ നിന്നെ കൊന്ന് തള്ളും..! കേട്ടോ ടീ ....!റിനിയെ കൊല്ലാൻ കാലന്മാർ!AKG സെന്റർ ഇറക്കിയത്..  (2 hours ago)

പ്രോസിക്യൂട്ടർ തയ്യാറാണോ..? ഹൈക്കോടതിയിൽ എസ് രാജീവിന്റെ ഒറ്റ ചോദ്യം.! അറസ്റ്റ് തടഞ്ഞ 5 കാരണങ്ങൾ.  (3 hours ago)

സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്.....  (3 hours ago)

ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

റൂട്ട് മാര്‍ച്ചുമായി പോലീസ്  (3 hours ago)

അഞ്ചേ അഞ്ച് മിനിറ്റ്‌ ഹൈകോടതിയിൽ നടന്നത് പ്രോസിക്യൂട്ടറെ മിണ്ടിച്ചില്ല അഡ്വ.എസ് രാജീവ് പൊളിച്ചടുക്കി..  (3 hours ago)

പവന് 400 രൂപയുടെ കുറവ്  (4 hours ago)

രണ്ടുമണിക്കൂറിനകം പുതിയ സർട്ടിഫിക്കറ്റ് ഡൗ  (4 hours ago)

അറസ്റ്റ് തടഞ്ഞ് കോടതി..... കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം...  (5 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനും ....  (5 hours ago)

'FOOT ON RAHUL' SFI-യുടെ നെഞ്ചത്ത് ചവിട്ടി കയറി KSU പിള്ളാർ...!അഡ്വ.എസ് രാജീവ് ഹൈക്കോടതിയിൽ തന്നെ...ജാമ്യം ഇന്ന്  (5 hours ago)

Malayali Vartha Recommends