സിനിമ നല്ലതാണെങ്കില്‍ എത്ര മോശം ആര് പറഞ്ഞാലും ഓടുമെന്ന് ഷീലു എബ്രഹാം

സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളെ റിവ്യൂസ് ബാധിക്കാറില്ലെന്ന് നിര്‍മാതാവും അഭിനേത്രിയുമായ ഷീലു എബ്രഹാം. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് സിനിമകള്‍ കാണാന്‍ ആളുകള്‍ കാത്തിരിക്കും എന്നാല്‍ ചെറിയ സിനിമകള്‍ കാണാന്‍ ആളുകള്‍ പോകുന്നത് നല്ല റിവ്യൂസ് വരുമ്പോഴാണ്. അടുത്തിടെ നല്‍കിയൊരു അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ഷീലു എബ്രഹാമിന്റെ വാക്കുകള്‍...
'സിനിമ നല്ലതാണെങ്കില്‍ എത്ര മോശം ആര് പറഞ്ഞാലും ഓടും എന്ന് പലരും പറയാറുണ്ട്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളെ റിവ്യൂസ് ബാധിക്കാറില്ല. അവരുടെ സിനിമകള്‍ ജനങ്ങളിലേക്ക് പെട്ടെന്ന് എത്തും. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് സിനിമകളൊക്കെ ആളുകള്‍ നോക്കിയിരിക്കും. അവര്‍ക്ക് താഴെയുള്ള അഭിനേതാക്കളുടെ സിനിമ വരുമ്പോഴാണ് പ്രശ്‌നം വരുന്നത്. കാരണം ആ സിനിമകള്‍ കാണാന്‍ ആളുകള്‍ പോകുന്നത് നല്ല റിവ്യൂസും അഭിപ്രായങ്ങളും വരുമ്പോഴാണ്. ചെറിയ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ അതില്‍ റിവ്യൂ പറയുന്നവരുടെ വാക്കുകളും ബാധിക്കാറുണ്ട്'.
https://www.facebook.com/Malayalivartha