വരവ് ഒരു ടീ എസ്റ്റേറ്റ് പ്ലാൻ്റെറുടെ സാഹസ്സികമായ ജീവിത കഥ

കണ്ണൻ ദേവൻ മലനിരകളിലെ ചായയുടെ രുചിയും കടുപ്പവുമൊക്കെ കൂടിച്ചേർന്ന് നിശ്ചയദാർഷ്ട്യവും ചങ്കുറപ്പും കൂട്ടായി ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാൻ്റെറുടെ സാഹസ്സികമായ ജീവിത കഥപറയുകയാണ് മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങൾക്ക് അനശ്വരമാകാൻ അവസരമുണ്ടാക്കിയ ഷാജി കൈലാസ് വരവ് എന്ന തൻ്റെ പുതിയ ചിത്രത്തിലൂടെ.
Revenge is not a dirty business എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം പ്രതികാരം അത്ര മോശപ്പെട്ട വ്യാപാരമല്ലായെന്ന് അടിവരയിട്ടു സമർത്ഥിക്കുന്നു.
മലയാള സിനിമയിലും, ഇപ്പോൾ തമിഴിലും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോരുന്ന ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി
ക്കൊണ്ടാണ് പ്രതികാരത്തിൻ്റെ കഥ , ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്.
ഏ.കെ. സാജൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം വോൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്നു.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജോമി ജോസഫ്. വൻ ബന്ധ്ജറ്റിൽ പൂർണ്ണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.
മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിേലേയും വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖനായ സാം സി. എസ്സാണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ഛായാഗ്രഹണം - സുജിത് വാസുദേവ്.
എഡിറ്റിംഗ് - ഷമീർ മുഹമ്മദ് '
കലാസംവിധാനം - സാബു റാം.
മേക്കപ്പ് - ജിതേഷ് പൊയ്യ .
കോസ്റ്റ്യും - ഡിസൈൻ -സമീരാ സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്..
പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത് '
സെപ്റ്റംബർ ആറു മുതൽ ചിത്രീകരണ മാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാർ, മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിലായി പൂർത്തിയാകും എന്ന് വാഴൂർ ജോസ് പറയുന്നു.
https://www.facebook.com/Malayalivartha