മലയാളികളുടെ അഭിമാനമായ മമ്മൂക്കക്ക് ഇന്ന് 74-ാം പിറന്നാൾ......

മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ . കഴിഞ്ഞ ഏഴുമാസത്തോളമായി ചികിത്സയും വിശ്രമവുമായി കഴിയുന്ന അദ്ദേഹം, ഇന്ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈയിലെ വസതിയിലുള്ള അദ്ദേഹം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. സമൂഹമാദ്ധ്യമത്തിലൂടെ സംവദിക്കുമെന്ന പ്രതീക്ഷയുമുണ്ട്. ഫാൻസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ ഇന്ന് രക്തദാനം, അന്നദാനം തുടങ്ങിയവ സംഘടിപ്പിക്കും.
1951 സെപ്റ്റംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ മുഖം കാണിച്ചു. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന് . അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്‍. സത്യന്റെ അവസാന സിനിമ കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഈ സിനിമയ്ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്. 1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയിലൂടെ. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ആറ് തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മമ്മൂട്ടി കരസ്ഥമാക്കിയിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അറിയിച്ച് മന്ത്രി രംഗത്തെത്തിയത്. 'മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കാ… പിറന്നാൾ ആശംസകൾ', എന്നാണ് മന്ത്രി കുറിച്ചത്.
https://www.facebook.com/Malayalivartha