Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി

07 FEBRUARY 2026 08:41 PM IST
മലയാളി വാര്‍ത്ത

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നു. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് നാല് വരെ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള എല്ലാ നിര്‍മ്മാണ അറ്റകുറ്റപ്പണികളും ഫെബ്രുവരി 20ന് മുമ്പ് തന്നെ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ ഘട്ടത്തില്‍ എല്ലാ വകുപ്പുകളുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് അത്യന്താപേക്ഷിതം. ഉത്സവ മേഖലകളായി പ്രഖ്യാപിച്ച വാര്‍ഡുകളിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇത്തവണ അഞ്ച് അധിക വാച്ച് ടവറുകള്‍ പോലീസ് സജ്ജമാക്കും. കൂടാതെ 76 സിസിടിവി ക്യാമറകളും 14 കേന്ദ്രങ്ങളില്‍ ബാരിക്കേഡുകളും ഒരുക്കി സുരക്ഷ ശക്തമാക്കും.

ഭക്തജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി ഫെബ്രുവരി 23 മുതല്‍ ക്ഷേത്രപരിസരത്ത് മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കും. അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാന്‍ മന്ത്രി ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മൊബൈല്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

പൊങ്കാലയ്ക്ക് ശേഷം റോഡുകളില്‍ നിന്ന് ഇഷ്ടികകള്‍ നീക്കം ചെയ്യുന്നതിനും പ്രത്യേക ക്രമീകരണം ഉണ്ടാകും. ഗതാഗത സൗകര്യത്തിനായി കെഎസ്ആര്‍ടിസി ആകെ 950ഓളം ബസുകള്‍ പ്രത്യേക സര്‍വീസിനായി നിയോഗിക്കും. ഇതില്‍ 700ഓളം ബസുകള്‍ സാധാരണ സര്‍വീസിനും 250 ബസുകള്‍ തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമായും ഓടും. സിറ്റി ഷട്ടില്‍ സര്‍വ്വീസിനായി 25 ബസുകള്‍ വേറെയും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ ടാറിംഗ് ജോലികള്‍ ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കും. അഗ്‌നിശമന സേനയുടെ 400 ഉദ്യോഗസ്ഥരെയും രണ്ട് ഫയര്‍ എന്‍ജിനുകളെയും സുരക്ഷയ്ക്കായി വിന്യസിക്കും. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിശോധനകളും കണ്‍ട്രോള്‍ റൂം സേവനവും ലഭ്യമാക്കും.

 

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വായുവിന്റെ ഗുണനിലവാരവും ശബ്ദനിലയും നിരീക്ഷിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും കണ്‍ട്രോള്‍ റൂമുകള്‍ ക്ഷേത്ര പരിസരത്ത് സജീവമായി പ്രവര്‍ത്തിക്കുമെന്നും ശിവന്‍കുട്ടി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (41 minutes ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (42 minutes ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (44 minutes ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (51 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (1 hour ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (1 hour ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (1 hour ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (2 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (2 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (3 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (3 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (3 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (3 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (3 hours ago)

Malayali Vartha Recommends