Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ

10 FEBRUARY 2026 10:14 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ പ്രമോഷനെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളില്‍ താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍.എം. ബാദുഷ. നടന്‍ ബിജു മേനോന്റെ നിസ്സഹകരണം മൂലം നിര്‍മ്മാതാവിന് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചെന്ന ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബാദുഷ നിലപാട് വ്യക്തമാക്കിയത്. എല്ലാ താരങ്ങളുമല്ലെങ്കിലും വളരെ കുറച്ചുപേര്‍ ഇത്തരത്തില്‍ സിനിമയോട് വിമുഖത കാണിക്കുന്നുണ്ടെന്നും, ബി. ഉണ്ണികൃഷ്ണന്‍ സൂചിപ്പിച്ച നടനും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബാദുഷ തുറന്നടിച്ചു.

ഒരു സിനിമയില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ പ്രമോഷനില്‍ സഹകരിക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്നും, സിനിമയോടും നിര്‍മാതാവിനോടും പ്രതിബദ്ധത കാണിക്കാത്ത ഇത്തരം പ്രവണതകള്‍ അത്യന്തം മോശമാണെന്നും ബാദുഷ കുറ്റപ്പെടുത്തി.

''എല്ലാ താരങ്ങളും ഇല്ല വളരെ കുറച്ചു താരങ്ങള്‍ ഇങ്ങനെയുള്ള പ്രവണത കാണിക്കാറുണ്ട്. അതില്‍ ഇന്ന് ഉണ്ണിയേട്ടന്‍ പ്രവചിച്ച ഒരു ആര്‍ട്ടിസ്റ്റും ഉള്‍പ്പെട്ടിട്ടുണ്ട്. താരങ്ങള്‍ പ്രമോഷന് വരണം. താരങ്ങള്‍ പ്രമോഷന് വരാത്തത് വലിയ മോശമല്ലേ. അവര്‍ക്ക് ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു പ്രതിബദ്ധതയില്ലേ.

 

അവര്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ എഗ്രിമെന്റ് ഒപ്പിടുന്നുണ്ട്, അതില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞിട്ടുണ്ട് പ്രമോഷന്‍ വയ്ക്കുമ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ കൃത്യമായി വരണം എന്ന്. എന്നിട്ടും വരാത്തത് ഭയങ്കര മോശമാണ് അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.''ബാദുഷ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (1 hour ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (2 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (3 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends