Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

11 MAY 2026 05:39 PM IST
മലയാളി വാര്‍ത്ത

ജോർജ് കുട്ടിയേയും കുടുംബത്തേയും ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളി പ്രേഷകർക്ക് മുന്നിലേക്ക് ആ കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന ദൃശ്യം 3 യുടെ വരവിൻ്റെ മുന്നോടിയായുള്ള ട്രയിലർ എത്തി. ജിത്തു ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.

മെയ് ഒമ്പത് ശനിയാഴ്ച്ച ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയാണ് ട്രയിലർ പ്രകാശനം നടന്നത്. ഒരു ദുരന്തത്തിൻ്റെ വേട്ടയാടലുമായി ജീവിക്കുന്ന ജോർജ് കുട്ടിയുടേയും കുടുംബത്തിൻ്റെയും സംഘർഷങ്ങളാണ് ദൃശ്യം സിനിമകളെ മുന്നോട്ടു നയിക്കുന്നത്.

ദൃശ്യത്തിൽ തുടങ്ങി, ദൃശ്യം 2വിലും ഈ സംഘർഷം തന്നെയാണ് ജോർജ് കുട്ടിയേയും കുടുംബത്തേയും വേട്ടയാടുന്നത്. ദൃശ്യം3 യിലും അതു തന്നെയാണ് നിഴലിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവിട്ട ട്രയിലറിലെ ഭാഗങ്ങൾ. വേട്ടക്കാരുടെ മുന്നിൽ നിന്നും ബുദ്ധിപൂർവ്വമായി രക്ഷപെടാൻ ശ്രമിക്കുന്ന ജോർജ് കുട്ടിയുടെ കരു നീക്കങ്ങൾ.

"നിങ്ങൾ എല്ലാവരും ഒരു റിയാലിറ്റി അക്സ്പ്റ്റ് ചെയ്യും... പോലീസ്സിനും ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണന്നു നന്നായിട്ടറിയാം.... ജോർജുകുട്ടി തന്നെയല്ലേ പറഞ്ഞത്.... പ്രശ്‌നങ്ങളൊക്കെ തീർന്നു... ഇനി പേടിക്കാനൊന്നുമില്ലാന്ന്..
പോലീസിൻ്റെ രീതികൾ മുൻകൂട്ടി കണ്ടു കളിക്കുന്ന ആളാണല്ലോ അയാൾ.... അപ്പോൾ പോലീസുകാരും അയാളുടെ ഒരു ഫാനാണ്..... ട്രയിലറിൽ കേൾക്കുന്ന ഈ സംഭാഷണങ്ങൾ ചിത്രത്തിൻ്റെ കഥാഗതിയുടെ സാരംശം തന്നെയാണ്. കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ലാ... തുടരുകയാണ് എന്നു സൂചിപ്പിക്കുന്നു.

ജോർജുകുട്ടിയെ അനശ്വരമാക്കുന്ന മോഹൻലാൽ ഈ കഥാപാത്രത്തെ കുറിച്ച് അനുസ്‌മരിക്കുന്നത് കേൾക്കുന്നത് ഈ സന്ദർഭത്തിൽ ഏറെ ഉചിതമാകും. എൻ്റെ കഴിഞ്ഞ നാൽപ്പത്തിയെട്ടു വർഷത്തെ അഭിനയ ജീവിതത്തിൽ കിട്ടിയ രസകരമായ ഒരു ക്യാരക്ടറാണ് ജോർജ് കുട്ടി. ആ ക്യാരക്ടർ എന്താണന്ന് എനിക്കു പോലും അറിയാത്ത തരത്തിൽ ജോർജ് കുട്ടി വേറൊരാളായിമാറി...

എൻ്റെ ഫാമിലിക്കൊന്നും സംഭവിക്കില്ല... അതിനു ഞാൻ വാക്കു തരുന്നു... ആ ഒറ്റ വാക്കിലാണയാളുടെ ജീവിതം" മോഹൻലാൽ ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിതിങ്ങനെയാണ്. അത്രമാത്രം ഈ കഥാപാത്രവുമായി ഇഴുകിച്ചേർന്നിരിക്കുന്നു എന്ന് മനസ്സിലാക്കാം. ദൃശ്യം -3 യിൽ ജോർജ്കുട്ടിയുടെ കഥാപാത്രത്തിന് അഭിനയ സാധ്യതകൾ ഏറെയുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫും അനുസ്‌മരിച്ചു.

ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ദൃശ്യം. എല്ലാ ഭാഷക്കാരേയും ദേശക്കാരേയും ഒരു പോലെ ആകർഷിച്ച ചിത്രം. അതിൻ്റെ തുടർച്ചയായി എത്തുന്ന ദൃശ്യം - 3 യും ലോകമെമ്പാടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മോഹൻലാലിൻ്റെ ജന്മദിനമായ മെയ് ഇരുപത്തിയൊന്നിന് ചിത്രം പ്രദർശനത്തിത്തുകയാണ്. പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (1 hour ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (1 hour ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (1 hour ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (2 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (2 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (3 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (4 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (5 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (5 hours ago)

Malayali Vartha Recommends