രൂക്ഷമായ പരാമര്‍ശങ്ങളുമായി നടന്‍ ദിലീപ്

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി നടന്‍ ദിലീപ് രംഗത്ത്. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ചിലര്‍ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്. തനിക്കെതിരെ നിരന്തരം എഴുതുന്ന സിനിമാ മംഗളം എഡിറ്റര്‍ ഇന്‍ ചാര്‍ജ് പല്ലിശ്ശേരിക്കെതിരെ ദിലീപ് ആഞ്ഞടിക്കുന്നു. നടന്‍ മുകേഷ് പറയുന്ന തമാശക്കഥകളിലെ കോമാളിയായാണ് പല്ലിശ്ശേരിയെ ആദ്യം താന്‍ കേള്‍ക്കുന്നത്.
അസിസ്റ്റന്റ് ഡയറക്ടറായി നില്‍ക്കുമ്പോള്‍ പലപ്പോഴും വന്ന് ഒരു സ്മോള്‍ വേണമെന്ന് പറയും. ഞങ്ങള്‍ കൊടുക്കും. ഒരിക്കല്‍ തനിക്കെതിരെ വ്യാജവാര്‍ത്ത വന്നപ്പോള്‍ വിളിച്ചു ചോദിച്ചപ്പോള്‍, കാണേണ്ടപോലെ കണ്ടില്ളെങ്കില്‍ ഇങ്ങനെയാക്കെ ഉണ്ടാകുമെന്നായിരുന്നു പല്ലിശ്ശേരിയുടെ മറുപടി.'കഥാവശേഷന്റെ' സെറ്റില്‍വെച്ച് പല്ലിശ്ശേരി ഇന്റര്‍വ്യൂ ചോദിച്ചിട്ട് താന്‍ കൊടുത്തില്ല. പക്ഷേ അയാളുടെ പ്രസിദ്ധീകരണത്തില്‍ താനുമായുള്ള വ്യാജ ഇന്റര്‍വ്യൂ അടിച്ചുവന്നുവെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.ഒടുവില്‍ മകനെ അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കണമെന്ന് പറഞ്ഞ് പല്ലിശ്ശേരി തന്റെ അടുത്ത് വന്നെന്നും എന്നാല്‍ അത് തള്ളിക്കളഞ്ഞുവെന്നും ദിലീപ് പറയുന്നു.
ലിബര്‍ട്ടി ബഷീറുുമായി പ്രശ്നങ്ങളൊന്നുമില്ളെന്നും പുതിയ തീയേറ്റര്‍ സംഘടനയുണ്ടാക്കിയതാവാം പ്രശ്നകാരണമെന്നും ദിലീപ് പറയുന്നു.സിനിമാ സമരത്തെക്കുറിച്ച് പറയാതെ ലിബര്‍ട്ടി ബഷീര്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ഞാന്‍ പരസ്യമായണ് രണ്ടാം വിവാഹം കഴിച്ചത്.പക്ഷേ ബഷീര്‍ ഒരേസമയം രണ്ടുംമൂന്നും ഭാര്യമാരെ കൈവശം വെച്ചിരിക്കയാണ്. ഇത് താന്‍ അദ്ദേഹത്തോട് മുമ്പും തമാശയായി ചോദിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു.
https://www.facebook.com/Malayalivartha

























