കാവ്യാ-ദിലീപ് താര വിവാഹത്തിന് പിന്നിലെ സത്യം

ദിലീപും കാവ്യയും മുന്‍പ് തന്നെ പ്രണയത്തിലായിരുന്നു എന്നാണ് ഗോസിപ്പുകള്‍. മാധ്യമങ്ങള്‍ ഇവരെ ഒരുപാട് വട്ടം വിവാഹം കഴിപ്പിച്ചതുമാണ്, ഇവര്‍ പോലുമറിയാതെ. ഒടുവില്‍ കാവ്യയും ദിലീപും വിവാഹിതരായി. അതിന് പിന്നിലെ കാരണങ്ങളാണ് ദിലീപ് വെളിപ്പെടുത്തുന്നത്. മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചില്‍. കൗമാരത്തിലുള്ള മകളുടെ പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്ക് മനസിലാകും. മീനാക്ഷിക്ക് ഇക്കാര്യങ്ങള്‍ തന്നോട് പറയുന്നതില്‍ പരിമിതികളുണ്ട്. തന്റെ ബുദ്ധിമുട്ട് കണ്ട് സഹോദരി ഒന്നുരണ്ടുവര്‍ഷം കൂടെ വന്ന് താമസിച്ച അനുഭവവും ദിലീപ് അഭിമുഖത്തില്‍ പങ്കുവെക്കുന്നു.
എല്ലാവരും തനിക്കുവേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോള്‍, സ്വാഭാവികമായും നമ്മളൊരു അവസ്ഥയിലേക്കെത്തും. കൂട്ടുകാരും ഈ ജീവിതത്തില്‍ നിന്ന് മാറാന്‍ നിര്‍ബന്ധിച്ചു. വീട്ടിലെത്തിയാല്‍ മീനാക്ഷി വിളിച്ചുചോദിക്കും, അച്ഛനെപ്പോളാ വരുകയെന്ന്. പിന്നെ തനിക്ക് ലൊക്കേഷനില്‍ നില്‍ക്കാനാകില്ല. ഷൂട്ടിംഗുകള്‍ എര്‍ണാകുളത്തേക്ക് ഒത്തുക്കാന്‍ ആരംഭിച്ചു. നിലവിലെ കേരളത്തിലെ സ്ഥിതിവെച്ച് പ്രായപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മകളെന്നത് വലിയ വിഷയമാണ്. ജോലി ശ്രദ്ധിക്കാന്‍ കഴിയാതെയായി, മഞ്ജുവുള്ളപ്പോള്‍ ഈ കുറവുണ്ടായിരുന്നില്ലെന്നും ദിലീപ് പറഞ്ഞു.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറഞ്ഞു, ഒരു കല്യാണം കഴിക്കണമെന്ന്. അതൊന്നും ശരിയാകില്ലെന്നായിരുന്നു തന്റെ മറുപടി. പരിചയമില്ലാത്ത ഒരാളുമായൊന്നും യോജിച്ചുപോകാന്‍ തനിക്ക് ആവില്ലായിരുന്നു. വല്ലാതെ സമ്മര്‍ദം വന്നപ്പോള്‍, ഒരുപാട് ആലോചിച്ചു, മോളുമായി സംസാരിച്ചു. മതിയായില്ല, എന്ന് ചോദിച്ച് മീനാക്ഷി അപ്പോള്‍ തന്നെ കളിയാക്കി. പിന്നെയാണ് ഈ തീരുമാനം അറിയിച്ചത്. കാവ്യ തന്റെ പേരിലാണ് കല്യാണം കഴിച്ചിട്ടും കുഴപ്പമായത് എന്നാണ് സംസാരം. ദൈവത്തിന് മുന്നിലെ ശരി ഇതാകും. കാവ്യയെ താന്‍ കല്യാണം കഴിക്കണമെന്ന് സ്വപ്നത്തില്‍ കരുതിയിട്ടില്ല. കാവ്യ കണ്ടുകൊണ്ടിരിക്കുന്ന മുഴുവന്‍ പ്രശ്നങ്ങളും താന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് പരിചയമുള്ളയാളല്ലേ, ഇഷ്ടാണ് എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. വീട്ടിലും താന്‍ ഇക്കാര്യം അവതരിപ്പിച്ചു.
കാവ്യയുടെ വീട്ടില്‍ ചോദിക്കാന്‍ ചെന്നപ്പോള്‍, വളരെ എതിര്‍പ്പുള്ള ആയുള്ള പ്രതികരണമാണ് ലഭിച്ചത്. കാവ്യയുടെ അമ്മ സമ്മതിച്ചില്ല. അത് ശരിയാകില്ല, അവള്‍ക്ക് വേറെ കല്യാണം ആലോചിക്കുന്നുണ്ട് എന്നായിരുന്നു അവരുടെ മറുപടി. ദിലീപിന്റെ ജീവിതം പോയെന്ന പേരില്‍ കാവ്യ ബലിയാടാകുന്നു എന്നും അമ്മ പറഞ്ഞു. ഗോസിപ്പുകള്‍ സത്യമാണെന്ന് എല്ലാവരും പറയുമെന്നതിനാല്‍, അത് വേണ്ടെന്ന് പറഞ്ഞു. പരിചയമില്ലാത്ത ഒരാളെ കല്യാണം കഴിച്ചാല്‍ രണ്ടുപേരുടെ ജീവിതം നശിപ്പിച്ച് മൂന്നാമതൊരാളുടെ ജീവിതം നശിപ്പിക്കാന്‍ പോവുകയാണെന്ന് തന്നെക്കുറിച്ച് മഞ്ഞപത്രങ്ങളെഴുതും. മകളെ നന്നായി നോക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന ആളാകണമെന്ന് നിര്‍ബന്ധമുണ്ടെന്നും കാവ്യയുടെ വീട്ടുകാരോട് പറഞ്ഞു.
കാവ്യയ്ക്ക് ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയാകാനാകില്ല, മീനാക്ഷിക്ക് കാവ്യയെ അമ്മയായി കാണാനുമാകില്ല, ഇക്കാര്യം തനിക്കുറപ്പുണ്ട്. ഇക്കാര്യങ്ങളൊക്കെ കാവ്യയുടെ വീട്ടില്‍ വിശദീകരിച്ചു. തന്റെ സുഹൃത്തുക്കളും കാവ്യയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും ദിലീപ് വെളിപ്പെടുത്തി. സുഹൃത്തുക്കളുടെ മുന്‍ കൈയ്യില്‍ മനസില്ലാമനസോടെയാണ് കാവ്യയുടെ വീട്ടുകാര്‍ കല്യാണത്തിന് സമ്മതം മൂളിയത്.
രജിസ്റ്റര്‍ മാരേജ് മതീന്നാണ് എല്ലാവരും പറഞ്ഞതെന്നും ദിലീപ് വിശദീകരിക്കുന്നു. ഒളിച്ചുപോയി കല്യാണം കഴിച്ചെന്ന് പറയാതിരിക്കാന്‍ അതുവേണ്ടെന്ന് താന്‍ പറഞ്ഞു. കല്യാണത്തിന് തലേന്ന് മമ്മൂട്ടിയെ പോയി കണ്ടു,കാര്യങ്ങള്‍ പറഞ്ഞു. ജയറാമിനെയൊക്കെ രാവിലെ ഏഴരയ്ക്കാണ് വിളിച്ചത്. ചാനലുകള്‍ക്ക് മുന്‍പ് കൊടുത്ത വാക്ക് ഓര്‍മ്മിച്ച്, താന്‍ തന്നെയാണ് എല്ലാവരെയും വിളിച്ചത്.
മകളെ നിര്‍ബന്ധിച്ചാണ് പറഞ്ഞുസമ്മതിപ്പിച്ചതെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. അവള്‍ സ്വന്തമായി അഭിപ്രായമുള്ള കുട്ടിയാണ്. തങ്ങളേക്കാള്‍ മഞ്ഞപത്രക്കാരാണ് ഇപ്പോള്‍ തങ്ങളുടെ വീട്ടില്‍ താമസമെന്നും ദിലീപ് പരിഹസിച്ചു. കാവ്യയും മീനാക്ഷിയും തമ്മിലടിയാണെന്നുള്ളത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. പറഞ്ഞുപറഞ്ഞ് ഒന്ന് വഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുതെന്നും ദിലീപ് അഭ്യര്‍ത്ഥിച്ചു. പ്രായമായി വരികയാണ്, ഇനിയൊരങ്കത്തിന് ബാല്യമില്ലെന്നും ദിലീപ് പറഞ്ഞു. കാവ്യയല്ല മഞ്ജുവുനായുള്ള വേര്‍പിരിയലിന് പിന്നിലെ കാരണമെന്ന് 100ശതമാനവും പറയാനും ദിലീപ് തയ്യാറായി. കാവ്യയെ തനിക്കിഷ്ടമായിരുന്നു. ഇഷ്ടമെന്ന് പറഞ്ഞാല്‍ പ്രണയമെന്ന് കരുതരുത്.
98ലെ ചന്ദ്രനുദിക്കുന്ന ദിക്കിനും മുന്‍പേ തനിക്ക് കാവ്യയെ അറിയാം, ഇത്രയും കാലത്തെ പരിചയമാണ്. കാവ്യയാണ് പിന്നിലെ കാരണമെന്ന് വെറുതെ ജനങ്ങള്‍ക്ക് മുന്‍പില്‍ ധരിപ്പിച്ച് വെച്ചിരിക്കുന്ന കാര്യമാണ്. താനും മഞ്ജുവും തമ്മില്‍ എന്തും സംസാരിക്കാവുന്ന സൗഹൃദമായിരുന്നു. അതിലാണ് പിരിയലുണ്ടായത്. അക്കാര്യത്തില്‍ വിഷമമുണ്ട്. ഇല്ലെന്ന് പറയുന്നില്ല. പക്ഷേ അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വര്‍ത്തമാനങ്ങളും പറയുന്നത്. ന്യായീകരിക്കാനില്ല, എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. കാവ്യയെ കല്യാണം കഴിച്ചതിനാല്‍, അവരെ വെള്ളപൂശി വെക്കുകയൊന്നുമല്ല. സത്യസന്ധമായ കാരണം കാവ്യയല്ല.
കാവ്യ കാരണമാണ് എല്ലാം സംഭവിച്ചതെങ്കില്‍ അത് വലിയൊരു തീക്കളിയാണ്, ബോംബാണ്. അത് താന്‍ പിന്നെ തൊടാന്‍ പോകില്ല. അതല്ലാത്തതുകൊണ്ട് തന്നെയാണ് താന്‍ കാവ്യയെ വിവാഹം കഴിച്ചത്. വയ്യാത്ത അമ്മയും, മകളുമായി മൂന്ന് മൂന്നര വര്‍ഷം താന്‍ ജീവിച്ചു. കാവ്യയെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് കുറേപ്പേര്‍ ബഹളമുണ്ടാക്കുന്നുണ്ട്. രണ്ട് കാര്യം ചിന്തിക്കണം. മുന്‍ഭാര്യയെ ഇപ്പുറം നിര്‍ത്തിയല്ല, താന്‍ വിവാഹം കഴിച്ചത്. വിവാഹമോചനം കഴിഞ്ഞ് ഒന്നുരണ്ട് വര്‍ഷം കഴിഞ്ഞായിരുന്നു തന്റെ കല്യാണമെന്നും ദിലീപ് ഓര്‍മ്മിപ്പിക്കുന്നു.
ജീവിതത്തില്‍ മൊത്തത്തില്‍ പൂരമാണെന്നും ദിലീപ് പറഞ്ഞു. മാധ്യമങ്ങളില്‍ നിന്ന് താന്‍ മാറിനിന്നിട്ടില്ല. മാധ്യമങ്ങളെ കാണുന്നത് ജോര്‍ജേട്ടന്‍സ് പൂരം ഇറങ്ങിയശേഷമാകാമെന്ന് തീരുമാനിച്ചു.കുടുംബപ്രേക്ഷകള്‍ കൈവിട്ടുവെന്ന പ്രചരണമുണ്ടായി. ജോര്‍ജേട്ടന്‍സ് പൂരത്തിലൂടെ അത് മാറ്റിയ ശേഷമാണ് ഈ അഭിമുഖത്തിന് വന്നിരിക്കുന്നതെന്നും ദിലീപ് പറയുന്നു. പ്രേക്ഷകര്‍ കൂടെയുണ്ടെന്ന ധൈര്യമുണ്ട്. ആരെന്ത് പറഞ്ഞാലും അവര്‍ തന്നെ വിശ്വസിക്കും. എത്ര മോശം സിനിമയായാലും പിന്തുണയ്ക്കുന്ന ആളുകളുണ്ട്, അവരിലാണ് വിശ്വാസം താന്‍ ഒരു നിമിഷം കൊണ്ട് പൊട്ടിമുളച്ചതല്ല. 25 കൊല്ലമായി വേദിയില്‍, 21 കൊല്ലമായി സിനിമയില്‍. ആ അനുഭവമുണ്ട് കൂടെ. അതിനാല്‍മഞ്ഞപ്പത്രങ്ങള്‍ ജീവിക്കാന്‍ വേണ്ടിയുണ്ടാക്കുന്ന കഥകള്‍ക്ക് ചെവികൊടുക്കാറില്ലെന്നും ദിലീപ് മനോരമയോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























