ഗ്ലാമറായി അനുപമ; ചിത്രങ്ങള്‍ വൈറല്‍

പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരിയായി എത്തിയ അനുപമ പരമേശ്വരന്‍ മലയാളത്തില്‍ നിന്ന് തെലുങ്കിലേക്ക് ചേക്കേറി കഴിഞ്ഞു. തെലുങ്കില്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. പ്രേമത്തിലൂടെ സിനിമാരംഗത്തെത്തിയ അനുപമ ഇതിനോടകം തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി എട്ട് ചിത്രങ്ങളില്‍ അഭിനയിച്ചു.

ഇപ്പോഴിതാ അനുപമയുടെ ഗ്ലാമര്‍ ചിത്രങ്ങളാണ് ടോളിവുഡില്‍ ചര്‍ച്ചയാകുന്നത്. തെലുങ്കിലെ ടെലിവിഷന്‍ അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി. വളരെ വ്യത്യസ്തമായ വസ്ത്രത്തിലാണ് അനുപമ എത്തിയത്. മനോഹരമായ ഗൗണിലെ മയില്‍പീലി ഡിസൈന്‍ ആണ് ഏറ്റവും ആകര്‍ഷണം.

തെലുങ്കില്‍ വളരെ ഹിറ്റായ നടിയായി മാറിക്കഴിഞ്ഞിരിക്കുന്നു ഇതിനോടകം അനുപമ. പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പടെ അഭിനയിച്ച സിനിമകളെല്ലാം മികച്ച വിജയം നേടിയിരുന്നു. ശതമാനം ഭവതി എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ തിയറ്ററിലെത്തിയത്.

https://www.facebook.com/Malayalivartha

























