പെണ്‍കുട്ടികള്‍ക്ക് ഫെയ്‌സ്ബുക്കില്‍ റിക്വസ്റ്റ് അയക്കുന്ന കട്ടപ്പനയിലെ ഹൃതിക് റോഷന്‍

മലയാള സിനിമയിലെ ഇപ്പോഴത്തെ പുതിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഹൃത്വിക് റോഷനായി എത്തിയ ചിത്രത്തില്‍ നായകനും തിരക്കഥ ഒരുക്കിയതും വിഷ്ണു ആയിരുന്നു. ഇതോടെ വിഷ്ണുവിന് ആരാധകരും വര്‍ദ്ധിച്ചിട്ടുണ്ട്. പക്ഷെ വിഷ്ണുവിനെ കണ്ടെത്തുക പ്രായസമാണ് അത്രയ്ക്കുണ്ട് വിഷ്ണുവിന്റെ വ്യാജ പ്രൊഫൈലുകള്‍. എന്നാല്‍ തനിക്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഉണ്ടെന്ന് താരം വ്യക്തമാക്കുന്നു.
ഒരിക്കല്‍ നേരില്‍ പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയാണ് വിഷ്ണു തനിക്ക് പ്രൊഫൈല്‍ ചിത്രം ലൈക്ക് ചെയ്യാമോ എന്ന് ചോദിച്ച് മെസേജ് അയച്ചകാര്യം വിഷ്ണുവിനെ അറിയിക്കുന്നത്. അപ്പോഴാണ് വിഷ്ണു ഇക്കാര്യം അറിയുന്നത് തന്നെ.
വിഷ്ണുവിന്റെ പേരില്‍ വ്യാജ പ്രൊഫൈലില്‍ നിന്നാണ് ആ പെണ്‍കുട്ടിക്ക് സന്ദേശം അയച്ചത്. അത് വിഷ്ണു അല്ല വ്യാജനാണെന്ന് പിന്നീട് മനസിലായെന്ന് പെണ്‍കുട്ടി പറഞ്ഞു. നിരവധി വ്യജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വിഷ്ണുവിന്റെ പേരില്‍ ഉണ്ട്.
ഒരു ദിവസം വിഷ്ണുവിനെ തേടി തന്റെ വ്യാജ പ്രൊഫയില്‍ ഉണ്ടാക്കിയ ആളുടെ ഫോണ്‍ കോല്‍ വന്നു. അതില്‍ താനാണ് വിഷ്ണുവിന്റെ വ്യാജ പ്രൊഫയില്‍ ഉണ്ടാക്കിയതെന്ന് അയാള്‍ തുറന്ന് പറഞ്ഞു.
എണ്ണൂറിലധികം റിക്വസ്റ്റ് ആയിട്ടുണ്ടെന്ന് വിളിച്ച പയ്യന്‍ പറഞ്ഞു. ഇങ്ങനെയൊക്കെ ചെയ്യാമോ അത് തെറ്റല്ലേ എന്ന് അവനോട് ചോദിച്ചപ്പോള്‍ ഫാന്‍ മെയ്ഡ് പ്രൊഫൈല്‍ ആണെന്ന് അതില്‍ എഴുതിയിട്ടുണ്ട്. പക്ഷെ ആളുകള്‍ക്ക് മനസിലാകുന്നില്ലെന്നും ചാറ്റ് ചെയ്യുന്നുണ്ടെന്നും വിഷ്ണുവിനോട ്അയാള്‍ പറഞ്ഞു.
അയാള്‍ക്ക് തന്നോടുള്ള സ്‌നേഹം കൊണ്ടാല്ലേ ഇത് തന്നെ അറിയിച്ചത് അതിനാല്‍ തന്റെ ഔദ്യോഗിക അകൗണ്ടില്‍ ലൈക് ചെയ്ത് പറയാനുള്ളത് അതില്‍ പറയാനും വിഷ്ണു നിര്‍ദ്ദേശിച്ചു.
എന്നാലും തന്നോടുള്ള സ്‌നേഹം ഒക്കെ നല്ലത് തന്നെ പക്ഷെ ഇത്തരത്തില്‍ വ്യാജ പ്രൊഫൈല്‍ഉണ്ടാക്കുന്നത് ശരിയല്ലെന്ന് പയ്യനോട് പറഞ്ഞുവെന്നും പിന്നീട് അത് എന്തായെന്ന് അറിയില്ലെന്നും വിഷ്ണു പറയുന്നു.
https://www.facebook.com/Malayalivartha

























