ഭാവനക്കുണ്ടായ ദുരനുഭവം തനിക്കും നേരിട്ടിട്ടുണ്ടെന്ന് പാര്‍വതി; ക്രൂരമായി ഉപദ്രവിച്ചത് സഹപ്രവര്‍ത്തകര്‍

കൊച്ചിയില്‍ ഭാവനക്കുണ്ടായ അനുഭവം തനിക്കും നേരിട്ടിട്ടുണ്ടെന്ന് നടി പാര്‍വതി. ലൈംഗികമായ ഉപദ്രവം തന്നെയാണ് തനിക്കും ഉണ്ടായത്. ഉപദ്രവിച്ചത് സഹപ്രവര്‍ത്തകര്‍ തന്നെയാണ്. ഇതെല്ലാം സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണന്നും പാര്‍വതി പറഞ്ഞു.
സിനിമ മേഖലയിൽ ഇത് സാധാരണയാണ്. പലരും പുറത്തു പറയാറില്ല.
ആരെയും ശിക്ഷിക്കാനല്ല താന്‍ ഇപ്പോള്‍ ഇത് തുറന്ന് പറയുന്നത്. തന്നെപ്പോലെ ദുരനുഭവം നേരിട്ടവര്‍ക്ക് ആത്മവിശ്വാസം പകരുന്നതിനാണ്. പീഡനത്തിനിരയായ കാര്യം തുറന്ന് പറയുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.
സിനിമയിലെ സവര്‍ണ്ണ മേധാവിത്വത്തിനെതിരെയും പാര്‍വതി തുറന്നടിച്ചു. വിനായകന് കമ്മട്ടിപ്പാടത്തില്‍ കിട്ടിയത് പോലെ ഒരു വേഷം എന്തുകൊണ്ട് കറുത്ത നിറമുള്ള നടിമാര്‍ക്ക് ലഭിക്കുന്നില്ലെന്ന് പാര്‍വതി ചോദിച്ചു. വെളുത്ത സ്ത്രീയെ നായികയാക്കാത്തത് സവര്‍ണ്ണ മനോഭാവം കാരണമാണെന്നും പാര്‍വതി പറഞ്ഞു.
https://www.facebook.com/Malayalivartha

























