മോഹന്‍ലാല്‍ ഇനി കോളേജ് പ്രിന്‍സിപ്പാള്‍; ഒരു ലാല്‍ ജോസ് ചിത്രം ഒരുങ്ങുന്നു

വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവതത്തില്‍ ആദ്യമായി മോഹന്‍ലാല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ വേഷത്തിലെത്തുകയാണ്. നീണ്ടകാത്തിരിപ്പിന് ഒടുവില്‍ ലാല്‍ ജോസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന കോമഡി എന്റര്‍ടെയ്‌നറിലാണ് ലാല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ വേഷമണിയുന്നത്.
ബെന്നി പി നായരമ്പലത്തിന്റേതാണ് തിരക്കഥ. ചിത്രത്തിലെ നായികയെയും മറ്റു കഥാപാത്രങ്ങളെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ഒരുക്കുന്ന ഈ ചിത്രം ഈ വര്‍ഷം പകുതിയോടെ ഷൂട്ടിങ് ആരംഭിക്കും.
https://www.facebook.com/Malayalivartha

























