അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിക്കാനാണ് ആഗ്രഹം; അനുശ്രീ മനസ്സ് തുറക്കുന്നു

തമിഴില്‍ ഏറെ ഇഷ്ടപ്പെടുന്ന താരമായ സൂര്യയോടൊപ്പം അഭിനയിക്കാനാണ് താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് നടി അനുശ്രീ. നായികയായില്ലെങ്കില്‍ നായകന്റെ അനിയത്തിയായിട്ടെങ്കിലും അഭിനയിക്കാനാണ് മോഹമെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. സൂര്യയുടെ കടുത്ത ആരാധികയായ താരം സൂര്യയുടെ സിങ്കം റിലീസിന് ഇടയില്‍ തിയേറ്ററിനു മുന്നില്‍ വെച്ച താരത്തിന്റെ ഫ്ലക്സിനോടൊപ്പം താന്‍ ഫോട്ടോ എടുത്തിരുന്നുവെന്നും അനുശ്രീ പറഞ്ഞു.
തമിഴകത്തിന്റെ സ്വന്തം താരമായ സൂര്യയെ ഒരുപാട് ഇഷ്ടപ്പെടുന്ന അനുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സൂര്യയ്ക്കൊപ്പം അഭിനയിക്കുകയെന്നതാണ്. നായികയായി അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നായകന്റെ അനിയത്തിയായിട്ടെങ്കിലും അഭിനയിച്ചാല്‍ മതിയെന്നാണ് ആഗ്രഹം.
സൂര്യയുടെ ഹാര്‍ഡ് കോര്‍ ഫാനായ താന്‍ സിങ്കം ത്രീ റിലീസായപ്പോള്‍ നാട്ടിലെ തിയേറ്ററില്‍ വച്ച സൂര്യയുടെ ഫ്ലക്സിന് മുന്നില്‍ നിന്ന് ഫോട്ടോയെടുത്തെന്നും അനുശ്രീ പറഞ്ഞു. അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിക്കാനാണ് ആഗ്രഹം. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയേയും അനുശ്രീ ഏറെ ഇഷ്ടപ്പെടുന്നു. സൂര്യയുടെ നായികയായി തമിഴില്‍ അരങ്ങേറാനാണ് ആഗ്രഹിക്കുന്നത്.
അവാര്‍ഡ് നിശയ്ക്കിടെ സൂര്യയെ നേരിട്ടു കണ്ടെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ല. സൂര്യ എന്റെ ഏതേങ്കിലും സിനിമ കണ്ടിട്ട് ആരാ ഈ കുട്ടി എന്നു ചോദിക്കുമോ എന്നൊക്കെ ആലോചിക്കാറുണ്ട് അനുശ്രീയുടെ വാക്കുകള്‍. പ്രിയ താരത്തെ നേരിട്ട് കാണുമ്പോള്‍ കൊടുക്കാനായി ഒരു സമ്മാനം തയാറാക്കുകയാണെന്നും സര്‍്രൈപസ് ആയതിനാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും അനുശ്രീ പറയുന്നു.
കേരളത്തിലെ സ്ത്രീ സുരക്ഷയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പീഡനമുളളത് കേരളത്തിലാണെന്ന് തോന്നുന്നെന്നും നിയമത്തെ പേടിയില്ലാത്തതാണ് ഇതിന് കാരണമെന്നും പീഡിപ്പിക്കുന്നവരെ നേരെ ഗള്‍ഫിലേക്ക് വിടുകയാണ് വേണ്ടതെന്നും അനുശ്രീ അഭിമുഖത്തില്‍ പറയുന്നു.
പണ്ട് തനിക്ക് ഒരു ചെറിയ പ്രണയമുണ്ടായിരുന്നെന്ന് പറഞ്ഞ അനുശ്രീ ഇപ്പോള്‍ സീരിയസായി ഒന്നുമില്ലെന്നും വിവാഹത്തെ കുറിച്ചും ഇതുവരെ സീരിയസായി ആലോചിച്ചിട്ടില്ലെന്നും പറയുന്നു. ഇപ്പോഴത്തെ ഓരോ വാര്‍ത്ത കേള്‍ക്കുമ്പോള്‍ വിവാഹം കഴിക്കാതിരുന്നാലോയെന്ന് വരെ ആലോചിക്കാറുണ്ട്. കല്ല്യാണം കഴിച്ചില്ലെങ്കില്‍ കഴിച്ചില്ലെന്നേയുളളൂവെന്നും അനുശ്രീ പറഞ്ഞ് നിര്‍ത്തുന്നു.
https://www.facebook.com/Malayalivartha

























