വ്യത്യസ്‍തകൾ മാത്രമായിരുന്നു ധ്യാൻ ശ്രീനിവാസന്റെ വിവാഹം; വൈറലാകുന്ന വീഡിയോ

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹ സല്‍ക്കാരത്തിന് വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന ഗാനം യൂട്യൂബില്‍ വൈറലാകുന്നു. പാട്ടിന് ആമുഖമായി വിനീത് പറയുന്ന വാക്കുകള്‍ കൈയടികളോടെയാണ് സദസ് സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ഒരു വിവാഹം താന്‍ ആദ്യമായാണ് കാണുന്നതെന്നു പറഞ്ഞാണ് വിനീത് തുടങ്ങുന്നത്. തന്റെ വിവാഹത്തിന് പൂജാരി ഉണ്ടായിരുന്നു. ധ്യാനിന്റെ വധു ക്രിസ്ത്യാനിയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു വിവാഹം മതിയെന്ന് അച്ഛന്‍ തീരുമാനിച്ചത്.
ഇവിടെ ധ്യാന്‍ ഹിന്ദുവാണ്. വധു ക്രിസ്ത്യാനിയാണ്. അതുകൊണ്ടുതന്നെ പാട്ട് ഒരു മാപ്പിളപ്പാട്ട് ആകുന്നതാണ് നല്ലെന്നും വിനീത് പറയുന്നു. അച്ഛന്‍ ശ്രീനിവാസന്റെ സാന്നിധ്യത്തിലാണ് വിനീത് ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വിനീത് തന്നെ ആലപിച്ച ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ 'എന്റെ ഖല്‍ബിലെ...' എന്ന ഗാനമാണ് വിനീത് ആലപിക്കുന്നത്.
https://www.facebook.com/Malayalivartha

























