മഞ്ജുവും കാവ്യയുമല്ല ജീവിത വിജയത്തിന് പിന്നിലെന്ന് ദിലീപ്

പുരുഷന്റെ വിജയത്തിന് പിന്നില്‍ എപ്പോഴും ഒരു സ്ത്രീശക്തിയുണ്ടെന്നല്ലെ പറയാറ്. ദിലീപിന്റെ ജീവിതത്തിലും അതു തന്നെ നടന്നു, ഒരു സ്ത്രീ തന്നെയായിരുന്നു വിജയത്തിന് പിന്നില്‍. വിഷു ആഘോഷത്തിന്റെ ഭാഗമായി സൂര്യ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനിയത് മഞ്ജുവാര്യരാണോ കാവ്യ മാധവനാണോ എന്നു മാത്രം അറിഞ്ഞാല്‍ മതി. ദിലീപിന്റെ വിജയത്തിന് പിന്നില്‍ ആരെന്ന് ചോദിച്ചാല്‍ ആരുടെ പേരുപറയും എന്ന ആകാംക്ഷയിലായിരുന്നു ചോദ്യമുന്നയിച്ചതെങ്കിലും, വളരെ വിദഗ്ദ്ധമായിട്ടായിരുന്നു ആ കുഴപ്പിക്കുന്ന ചോദ്യത്തിന് ദിലീപ് മറുപടി പറഞ്ഞത്.
എന്റെയെല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അമ്മ എന്നായിരുന്നു ദിലീപിന്റെ മറുപടി. പ്രേക്ഷര്‍ കരുതിയിരുന്നത് മഞ്ജു അല്ലെങ്കില്‍ കാവ്യയെ കുറിച്ചായിരിക്കും പറയുക. ദിലീപ് പറഞ്ഞത് അമ്മയെ കുറിച്ചാണ്. സിനിമാ ജീവിതം ആരംഭിച്ചതുമുതല്‍ എനിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനുമായി കഴിയുകയാണ് അമ്മ. അമ്മയുടെ പ്രാര്‍ത്ഥന തന്നെയാണ് ഇന്ന് എന്നെ ഇവിടെ വരെ എത്തിച്ചതെന്നാണ് ചോദ്യത്തിനുത്തരമായി ദിലീപ് പറഞ്ഞത്.
https://www.facebook.com/Malayalivartha

























