മകന്റെ മുന്നില്‍ അച്ഛന്റെ 'കരിഞ്ഞുപോയ നൊസ്റ്റാള്‍ജിയ'; വൈറലായ ഫെയ്‌സ്ബുക് പോസ്റ്റ്

മകന് നൊസ്റ്റാള്‍ജിയ പകര്‍ന്നുനല്‍കാന്‍ കശുവണ്ടി ചുട്ടു കൊടുത്ത ജയസൂര്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. തങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് മക്കളോട് പറഞ്ഞ് അവരെ ബോറടിപ്പിക്കുന്ന ഓരോ അച്ഛനും അമ്മയ്ക്കും ഡെഡിക്കേറ്റ് ചെയ്യുന്നതാണ് ജയസൂര്യയുടെ ഫെയ്സ്ബുക് പോസ്റ്റ്.
ജയസൂര്യയുടെ ഫെയ്സ്ബുക് പോസ്റ്റ് വായിക്കാം; കരിഞ്ഞുപോയ നൊസ്റ്റാള്‍ജിയ... മക്കള്‍ക്കും നൊസ്റ്റാള്‍ജിയ കിട്ടട്ടേന്ന് കരുതി പറമ്പില്‍ ഇരുന്ന് കരിയില കൂട്ടി ഞാന്‍ അവര്‍ക്ക് കശുവണ്ടി ചുട്ടു കൊടുത്തു ... കഴിഞ്ഞപ്പോ അഭിമാനത്തിന്റെ ടോണ്‍-ല്‍ ഞാന്‍ ചോദിച്ചു....എങ്ങനെ ഉണ്ട് ആദി പൊളിയല്ലെ .....? ഗതികേടിന് ടോണില്‍ അവനും .... കൊ ...ഴപ്പ ....ല്ലാ....ച്ചാ..... എന്നാ ഒരെണ്ണം കൂടി തരട്ടെ... ഓ....വേണ്ടച്ചാ...എന്ന് പറഞ്ഞ് അവന്‍ അപ്പോ തന്നെ കൂടെ ഉള്ള പിള്ളേരെയും കൊണ്ട് അപ്പുറത്തേക്ക് ഓടി.
ബാക്ക് ഗ്രൗണ്ടില്‍ എനിക്ക് കേള്‍ക്കാം 'ടാ...ps 5 next ഇയര്‍ വരും അത് വന്‍ പൊളിയാണ്' എന്റെ കൈയിലിരുന്ന് നൊസ്റ്റാള്‍ജിയ കരിഞ്ഞു.... അടുത്ത കളിയാക്കല്‍ ഏറ്റു വാങ്ങാന്‍ ഞാന്‍ അകത്തേക്ക് പോയി സരിതക്ക്കും ,അനിയത്തിക്ക്കും കൊടുത്തു.... കഴിച്ച ഉടനെ അവള്‍ പറഞ്ഞു.
എന്തൊരു ടേസ്റ്റ് ആണ് ജയാ.....അച്ഛനേം..തറവാടൊക്കെ ഓര്‍മ്മ വരണൂ... തീവണ്ടിക്ക് തലവെച്ചു മരിക്കാന്‍ പോയ എന്റെ നൊസ്‌റാള്‍ജിയ പെട്ടന്ന് തന്നെ എന്റെ അടുത്തേക്ക് തിരിച്ച് വന്നു..എന്നിട്ട് എന്നോട് പറഞ്ഞു, കണ്ടോടാ... ഇനിയെങ്കിലും മനസ്സിലാക്ക് ...നിങ്ങളുടെ കാലത്തിന്റെ നൊസ്‌റാള്‍ജിയ അത് നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്....അത് വേറെ തലമുറയിലേക്ക് അടിച്ചേല്പിക്കാന്‍ നോക്കിയാല്‍ അത് എന്നെ കൊല്ലുന്നതിന് തുല്യമായിരിക്കും.
ആ തിരിച്ചറിവിനു മുന്നില്‍ ഞാന്‍ തല ഉയര്‍ത്തി നിന്നു. NB: ഇവനെക്കെ വലുതാകുമ്പോ ഇവന്റെ മക്കളോട് പറയാന്‍ പോകുന്നത്... നിനക്കറിയോ...എന്റെ പത്താമത്തെ വയസ്സില്...എന്റെ അച്ഛന്റെ അടുത്ത് ps:4 ന്റെ പുതിയ വേര്‍ഷന്‍ മേടിച്ചു തരാന്‍ പറഞ്ഞിട്ട് തരില്ലാന്ന് പറഞ്ഞപ്പോ, ഞാനൊക്കെ ഒരു രാത്രി AC ഇടാതെ.. എന്തിന് പാലില്‍ bournvitta ഇടാതെ വരെ ,ഒരു ദിവസം മുഴുവനും ഞാന്‍ ജീവിച്ചിട്ടുണ്ട് അറിയോ നിനക്ക്...
https://www.facebook.com/Malayalivartha

























