അവധിക്കാലമായിട്ടും ജനം തിയേറ്ററിലെത്താത്തതിന്റെ ആധിയില്‍ അരിവാള്‍ചുറ്റിക അഴിച്ചു മാറ്റി സിനിമ പ്രവര്‍ത്തകര്‍

കൊച്ചിയില്‍ നിവിന്‍ പോളിയുടെ സഖാവ് എന്ന സിനിമയുടെ വരവ് അറിയിച്ചുകൊണ്ട് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ തീയറ്ററുകള്‍ക്ക് അകത്തും പുറത്തുമായി പോസ്റ്ററിനും കൗട്ടൗട്ടുകള്‍ക്കും പകരം കൊടിതോരണങ്ങളും ബാനറുകളും കെട്ടി നിറച്ചു. അതുകൊണ്ട് തന്നെ ആഘോഷപൂര്‍വ്വം മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് തീയറ്ററുകളിലെത്തിയ പടത്തിന് കാര്യമായ ഒഴുക്ക് ലഭിച്ചില്ല. തീയേറ്ററുകളില്‍നിന്ന് ഫാന്‍സ് അസോസിയേഷനും സിനിമ പ്രേമികളും പിന്‍വാങ്ങി. ഇതിന് പ്രധാന കാരണം നിവിന്‍ പോളിയെന്ന ജനകീയ നടനെ ചുവപ്പുടുപ്പിച്ചതാണെന്ന തിരിച്ചറിവ് വന്ന അണിയറ പ്രവര്‍ത്തകര്‍ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റി.
പ്രേമം അടക്കം നിരവധി സൂപ്പര്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കി താരപെരുമ കണ്ടെത്തിയ നിവിന്‍ പോളിക്ക് ഇത് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ ആകരുതെന്നും സിനിമ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ ശിവയും രാഗേഷും ചേര്‍ന്ന് അണിയിച്ചൊരുക്കിയ ചിത്രം തീയറ്ററുകളില്‍ വന്‍ കൈയടി നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവധികാലമായിട്ടും അത്തരത്തിലൊരു ചലനം തീയറ്ററുകളില്‍ കാണാന്‍ കഴിഞ്ഞില്ല്. മാത്രമല്ല സിനിമയുടെ വരവറിയിച്ച് തീയറ്ററുകള്‍ക്കു മുന്നില്‍ തടിച്ചുകൂടുന്ന ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ഇക്കുറി മെല്ലപോക്കിലായിരുന്നു.പുലര്‍ച്ചെ തീയറ്ററുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടാനോ ചെണ്ടമേളത്തിനോ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിക്കലോ ഉണ്ടായില്ല.
തീയറ്ററുകളിലെ പതിവ് തിരക്കുകള്‍ക്ക് അപ്പുറം മറ്റൊന്നും സഖാവിന് സംഭവിച്ചില്ല. അതേസമയം സഖാവിന്റെ ഓഡിയോ ലോഞ്ചിങ് ആലപ്പുഴ കടപ്പുറത്താണ് അരങ്ങേറിയത്. നിവിന്‍ പോളിയുടെ ആഗമനം അറിഞ്ഞ് പതിനായിരങ്ങളാണ് കടപ്പുറത്ത് തടിച്ച് കൂടിയത്. എന്നാല്‍ സഖാവ് എന്നു കേട്ടപ്പോള്‍ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദി ഡിവൈഎഫ്‌ഐക്കാര്‍ നേരത്തെ തന്നെ കൈയേറിയിരുന്നു.
നടന്‍ എത്തിയതോടെ വേദിയിലേക്ക് ഇരച്ചു കയറിയ ഇവരെ സംഘാടകര്‍ ഏറെ പണിപ്പെട്ടിട്ടും താഴെയിറക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ തിങ്ങിഞെരുങ്ങി സ്‌റ്റേജിന്റെ മുന്നിലെത്തിയ നിവിന്‍ ഒരുവിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ച് സ്ഥലം വിട്ടു.എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍
ഇന്‍ക്വിലാബ് വിളിച്ച് താരത്തെ യാത്രയാക്കി. എന്നാല്‍ വേദിയില്‍ പോളിക്ക് ഒപ്പമെത്തിയ നാട്ടുകാരനും ഇഷ്ടതാരവുമായ ചാക്കോച്ചന്‍ കാര്യങ്ങള്‍ കൈവിടുന്നുവെന്ന് കണ്ട് സിനിമ ഇടതോ വലതോ പാര്‍ട്ടികളുടെതല്ലെന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























