1000 കോടി രൂപ ചെലവില്‍ രണ്ടാമൂഴം സിനിമയാകുന്നു!

ജ്ഞാനപീഠ ജേതാവ് എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി പരസ്യ ചിത്ര സംവിധായകനായ വി.എ.ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന് പേരു നല്‍കി. 1000 കോടി രൂപ മുതല്‍ മുടക്കില്‍ പ്രമുഖ വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. അടുത്ത വര്‍ഷം സെപ്തംബറോടെ ചിത്രീകരണം തുടങ്ങും. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്‌ളീഷ്, തമിഴ്, തെുലങ്ക് എന്നീ ഭാഷകളില്‍ സിനിമ ചിത്രീകരിക്കും.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീട്ടി വച്ചിരുന്ന പ്രോജക്ടാണ് രണ്ടാമൂഴം. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ ആര്യ, മഞ്ജു വാര്യര്‍ തുടങ്ങി ഇരുപതിലധികം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖരുടെ ഒരു നിര തന്നെ അണിയറയിലുണ്ടാകും. ലോകസിനിമയ്ക്ക് വിസ്മയമാകുന്ന വി.എഫ്.എക്‌സിന്റെയും സ്റ്റണ്ട് കൊറിയോഗ്രാഫിയും ഈ സിനിമയുടെ പ്രത്യേകതകളാണ്.
നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നെന്നും അത് സാക്ഷാത്കരിക്കപ്പെടാന്‍ പോവുകയാണെന്നും ഷെട്ടി പറഞ്ഞു. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ വായിച്ചു. അതിനുശേഷം തിരക്കഥയും വായിച്ചു. എം.ടി.യുടെ അക്ഷരങ്ങള്‍ ഈ സിനിമയിലൂടെ ലോകസിനിമയുടെ ഉന്നതതലത്തിലെത്തും. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാറിലും അദ്ദേഹത്തിന്റെ ദൃശ്യാവിഷ്‌കരണ മികവിലും പൂര്‍ണവിശ്വാസമുണ്ടെന്നും ഷെട്ടി പറഞ്ഞു. എം.ടിയുടെ രചന സിനിമയാക്കാന്‍ കഴിയുന്നത് ജന്മാന്തര പുണ്യമായി കരുതുന്നതായി ശ്രീകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























