മമ്മൂട്ടിയുടെ പുത്തന്‍ പണം കാണാന്‍ കുട്ടികള്‍ക്ക് വിലക്ക്.. കാരണം എ സര്‍ട്ടിഫിക്കറ്റ്

സമീപകാലത്ത് ഇറങ്ങിയ പല ചിത്രങ്ങളും കത്രികയ്ക്ക് ഇരയായി. ഒടുവിലത്തെ ഇരയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുത്തന്‍ പണം. ഈ വിഷയത്തെ ചൊല്ലി പല തിയേറ്ററുകളും സംഘര്‍ഷഭരിതമായി.
ഇക്കാരണത്താല്‍ പല തിയേറ്ററുകളിലും 18 വയസ്സിന് താഴെയുള്ള കുട്ടികളെ സിനിമ കാണാന്‍ അനുവദിയ്ക്കുന്നില്ല .
അച്ഛനമ്മമാരോടൊപ്പം വരുന്ന കുട്ടികളെ പോലും സിനിമ കാണാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്നു. ഇതേ ചൊല്ലി പല തിയേറ്ററുകളും സംഘര്‍ഷഭരിതമായി. കൂടാതെ മമ്മൂട്ടി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്നതിനെ ചൊല്ലി മമ്മൂട്ടി ഫാന്‍സും രംഗത്തെത്തിയതോടെ പ്രശ്‌നം വഷളാകുകയായിരുന്നു.
ടിക്കറ്റ് ബുക്ക് ചെയ്ത ആള്‍ക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കാണാന്‍ വേണ്ടി തിയേറ്ററിലെത്തുമ്പോഴാണ് പ്രശ്‌നമറിയുന്നത്. പൈസയും പോയി സിനിമയും ഇല്ല എന്ന അവസ്ഥയാണ.്
പ്രശ്‌നം ചിത്രത്തിന്റെ കളക്ഷനെ ഭീകരമായി ബാധിയ്ക്കുന്നുണ്ട്. കുടുംബ പ്രേക്ഷകരെ സിനിമയില്‍ നിന്ന് അകറ്റുന്നു. റിലീസ് ചെയ്ത അഞ്ചാം ദിവസം ഞായറാഴ്ച 54.64 ആയിരുന്നു തിയറ്ററുകളിലെ ജനസാന്നിദ്ധ്യം.
https://www.facebook.com/Malayalivartha

























