ഈ ചിത്രത്തിന് പിന്നിലെ സത്യം

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലും മഞ്ജു വാര്യരും കൈകോര്‍ത്തു പിടിച്ചു നടക്കുന്ന ഈ ചിത്രവും ഒരുമിച്ചുള്ള മറ്റൊരു ചിത്രവുമാണ് പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ പലരും പല രീതിയിലാണ് ചിത്രത്തോട് പ്രതികരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് പിന്നിലെ സത്യമിതാണ്.
മോഹന്‍ലാലിനെയും മഞ്ജുവിനെയും നായികാ നായകന്‍മാരാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലന്‍ എന്ന ചിത്രത്തിലെ ഷൂട്ടിംഗ് സ്റ്റില്ലുകളാണ് ഇത്. താടിയും മുടിയും നരപ്പിച്ച കഥാപാത്രമായി വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്
https://www.facebook.com/Malayalivartha

























