മാണ്ഡ്യയില്‍ സ്ഥാനാര്‍ത്ഥി നടി സുമലതയോ? സുമലതയുടെ തിരുമാനത്തിന് ശേഷമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുള്ളൂവെന്ന് ബിജെപി

സുമലതയ്ക്ക് വേണ്ടി കുടുംബ സുഹൃത്തുക്കളും നടന്മാരുമായ കമല്‍ഹാസനും ചിരഞ്ചീവിയും കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ടിരുന്നു എന്നിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് ബിജെപി നേതാവ് എസ്‌എം കൃഷ്ണയുമായി സുമലത കൂടിക്കാഴ്ച നടത്തിയിരുന്നു. മാര്‍ച്ച് 18 ന് തന്റെ തിരുമാനം വ്യക്തമാക്കുമെന്നാണ് സുമലത അറിയിച്ചിരിക്കുന്നത്. സുമലതയുടെ തിരുമാനത്തിന് ശേഷമേ മാണ്ഡ്യയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുള്ളൂവെന്ന് ബിജെപി വ്യക്തമാക്കി. നടി സുമലതയെ മാണ്ഡ്യയില്‍ ബിജെപി പിന്തുണയ്ക്കുമെന്ന് സൂചന. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയാണ് സുമലത എന്ന കാര്യവും രാഷ്ട്രീയത്തില്‍ ചര്‍ച്ചയാണ്. നേരത്തെ നടി മാണ്ഡ്യ സീറ്റിനായി കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും സീറ്റ് നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha