ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി!! ഇപ്പോഴുള്ളത് നാലാമത്തെ പ്രണയം; മനസ് തുറന്ന് ജൂഹി

ജനപ്രിയ പരമ്ബരയിലെ ലെച്ചുവെന്ന കഥാപാത്രമായി മുന്നേറുകയാണ് ജൂഹി റസ്തഗി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ജൂഹി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ച് താരത്തിന്റെ തുറന്നു പറച്ചില്‍. 'ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി.. നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല.' ജൂഹി പറഞ്ഞു. ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വലിയ വാര്‍ത്തയായിരുന്നു. ജൂഹിയും പ്രണയത്തിലാണോ എന്ന തരത്തില്‍ പലരും പ്രചരിപ്പിച്ചെങ്കിലും അത് തന്റെ അടുത്ത സുഹൃത്താണെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്ബര ഹിറ്റായത്.
പരമ്ബര മാത്രമല്ല അതിലെ കാഥാപാത്രങ്ങളും പരമ്ബരയ്‌ക്കൊപ്പം തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. നീലുവിന്റെയും ബാലുവിന്റെയും രണ്ടാമെത്ത മകളായിയെത്തിയ സുന്ദരിക്കുട്ടിയാണ് പ്രേക്ഷരുടെ ലെച്ചുവായ ജൂഹി റുസ്തകി. 1998 ജൂലൈ പത്തിന് രാജാസ്ഥാനിലായിരുന്നു ജൂഹി രുസ്തഗി ജനിച്ചത്. അച്ഛന്‍ രാജാസ്ഥാന്‍ സ്വദേശിയും അമ്മ എറണാകുളത്ത് നിന്നും പോയ തമിഴ്‌നാട്ടുകാരിയുമായിരുന്നു. ജനിച്ചത് രാജസ്ഥാനില്‍ ആണെങ്കിലും വളര്‍ന്നത് എറണാകുളത്തായിരുന്നു. സ്‌കുളില്‍ പഠിക്കുമ്പോള്‍ സ്റ്റേറ്റ് തലത്തില്‍ നിരവധി മത്സരങ്ങളില്‍ ജൂഹി പങ്കെടുത്തിരുന്നു. കേരള കലാമണ്ഡലത്തില്‍ നിന്നും ക്ലാസികല്‍ ഡാന്‍സ് പഠിച്ച ജൂഹി 2015 ലാണ് കരിയര്‍ ആരംഭിക്കുന്നത്. ഉപ്പും മുളകും പരമ്പരയില്‍ എത്തിയതിന് ശേഷമാണ് ലെച്ചു എന്ന പേരില്‍ അറിയപ്പെടുന്നത്. ജൂഹി രാജസ്ഥാനിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് എറണാകുളത്തായിരുന്നു. സ്‌കുളില്‍ പഠിക്കുമ്ബോള്‍ സ്റ്റേറ്റ് തലത്തില്‍ നിരവധി മത്സരങ്ങളില്‍ ജൂഹി പങ്കെടുത്തിരുന്നു. കേരള കലാമണ്ഡലത്തില്‍ നിന്നും ക്ലാസികല്‍ ഡാന്‍സ് പഠിച്ച ജൂഹി 2015 ലാണ് ടെലിവിഷന്‍ പരമ്ബരയിലൂടെ കരിയര്‍ ആരംഭിക്കുന്നത്. ഉപ്പും മുളകും പരമ്ബരയില്‍ എത്തിയതിന് ശേഷമാണ് കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
അച്ഛന് ബിസിനസ് ആയിരുന്നതുകൊണ്ട് സ്ഥിരം യാത്രകളായിരുന്നു. അതുകൊണ്ട് ജനിച്ചത് കേരളത്തിലാണെങ്കിലും ഞാനും ചേട്ടനും വളർന്നത് കന്യാകുമാരി മുതൽ ദൽഹി വരെയുള്ള പല വാടകവീടുകളിൽ ആയിരുന്നു. ഇതിനിടയ്ക്കായിരുന്നു അച്ഛന്റെ മരണം. അതൊരു വലിയ ശൂന്യതയായിരുന്നു. കുറച്ചുകാലമെടുത്തു അതുമായി പൊരുത്തപ്പെടാൻ. താമസിച്ച വീടുകളിൽ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത് ചോറ്റാനിക്കരയ്ക്കടുത്ത് എരുവേലി എന്ന സ്ഥലത്ത് താമസിച്ച വീടാണ്. ഒരു നാട്ടുമ്പുറമായിരുന്നു. നല്ല സ്നേഹമുള്ള അയൽക്കാർ. സമയപ്രായത്തിലുള്ള നിരവധി കൂട്ടുകാർ. കളികൾ. വീട്ടിൽ ആ സമയത്ത് ആടും കോഴിയുമൊക്കെയുണ്ടായിരുന്നു. അതു വിട്ടുപിരിയുമ്പോൾ നല്ല വിഷമമായിരുന്നു. താരത്തിന്റെ വലിയൊരു സ്വപ്നമാണ് സ്വന്തമായൊരു വീട്. പിന്നെ കേരളം വിടണം. മറ്റേതെങ്കിലും നഗരത്തിൽ കൂടുകൂട്ടണം. ജീവിതത്തിലെ ഭൂരിഭാഗവും ഇവിടുത്തെ വാടകവീടുകളിൽ ആയിരുന്നല്ലോ ചെലവഴിച്ചത്. ഇത്രയും കാലം ചെറിയ സൗകര്യങ്ങളിൽ കഴിഞ്ഞതുകൊണ്ട് ചെറിയ വീടുകളോടാണ് ഇഷ്ടം. ഫ്ളാറ്റുകളോട് താൽപര്യമില്ല. മണ്ണിൽ ചവിട്ടി നടക്കാനാകണം. ധാരാളം കാറ്റും വെളിച്ചവും കയറണം. ചുറ്റിലും പച്ചപ്പും മരങ്ങളും ഉണ്ടാകണം. ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരണം. അങ്ങനെ ചെറിയ ആഗ്രഹങ്ങൾ... കുറച്ചു കാശ് സമ്പാദിച്ചു അതുപോലെ ഒരുവീട് പണിയുന്നതിനായി കാത്തിരിക്കുകയാണ് ഞാനും അമ്മയും ചേട്ടനും. ജൂഹി പറയുന്നു.ഉപ്പും മുളകിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷമായി. കാക്കനാട് വാഴക്കാലയുള്ള ഒരു വീട്ടിലാണ് ഷൂട്ട്. ഇപ്പോൾ ആ വീടും കുടുംബവും സ്വന്തം വീടുപോലെയാണ്. ഞാനും അമ്മയും ചേട്ടനും ഇപ്പോൾ താമസിക്കുന്നത് ഇരുമ്പനത്താണ്. ഷൂട്ടിങ്ങിന്റെ സൗകര്യത്തിനായി ഞങ്ങൾ കാക്കനാടുള്ള വാടകവീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ്.
https://www.facebook.com/Malayalivartha