Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

വിവാഹം ഒരഡ്ജസ്റ്റ്‌മെന്റാണ്; യോജിച്ച ഒരാള്‍ വന്നാല്‍ത്തന്നെ ഭരിക്കാന്‍ വരുന്ന ആളാണെങ്കില്‍ ദുഃഖമല്ലേ ഉണ്ടാവുക? സത്താറിന്റെയും ജയഭാരതിയുടെയും ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്...

18 SEPTEMBER 2019 01:25 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ തന്നെ ആദ്യ താര ദമ്ബതിമാര്‍ ആയിരുന്നു സത്താറും ജയഭാരതിയും. സിനിമയിലെത്തി വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ മലയാള സിനിമയിലെ സ്വപ്നനായികയെ സ്വന്തമാക്കാന്‍ സത്താറിനു കഴിഞ്ഞു. കെ.നാരായണന്‍ സംവിധാനം ചെയ്ത ബീന എന്ന ചിത്രത്തിലൂടെ സൗഹൃദത്തിലായ താരങ്ങള്‍ പിന്നീട് പ്രണയത്തിലാകുകയും ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ വേര്‍പിരിഞ്ഞു. അതിനു പിന്നിലെ കാരണത്തെക്കുറിച്ച്‌ മുന്പ് ഒരു അഭിമുഖത്തില്‍ സത്താര്‍ പറഞ്ഞതിങ്ങനെയാണ്.. ആദ്യം കണ്ട മരത്തിന്റെ തുഞ്ചത്ത് ചാടിക്കയറിയതാണ് എനിക്ക് പറ്റിയ അബദ്ധം. അതുകൊണ്ടാണ് ബാലന്‍സ് തെറ്റി താഴെവീണത്'. ഞാനൊരിക്കലും ഒറ്റയ്ക്കല്ല. ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരൊക്കെ വീട്ടിലേക്ക് വരും. അല്ലാത്തപ്പോള്‍ കാറെടുത്ത് പുറത്തുപോകും. ക്ലബില്‍ പോയിരിക്കും. കഴിഞ്ഞ ഇരുപത്തിയെട്ടുവര്‍ഷമായി ഞാന്‍ ഫ്രീയാണ്. എവിടെ വേണമെങ്കിലും പോകാം. എപ്പോള്‍ വേണമെങ്കിലും വരാം. വായിക്കാം. സിനിമ കാണാം. അഭിനയിക്കാം. മദ്യപിക്കാം. അതിനും ഒരു സുഖമുണ്ട്. സത്യം പറഞ്ഞാല്‍ ഈ സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുകയാണ്. ഒപ്പം താമസിക്കാന്‍ ആരുമില്ലെങ്കിലും തനിച്ചാണെന്ന ചിന്ത ഒരിക്കലുമുണ്ടായിട്ടില്ല, നടന്‍ സത്താറിന്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്ത ഐശ്വര്യ അപ്പാര്‍ട്ട്‌മെന്റ്‌സിലെ രണ്ടാംനിലയിലെ ഫ്‌ളാറ്റില്‍ പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടും സമയം ചെലവഴിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം.

ആദ്യസിനിമ കഴിഞ്ഞതോടെയാണ് ഞാന്‍ മദ്രാസിലേക്ക് ചേക്കേറിയത്. അന്ന് മലയാള സിനിമയുടെ ഈറ്റില്ലം മദ്രാസാണ്. അവിടെ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരുപാടു നല്ല സംവിധായകരുടെ സിനിമകളില്‍ ചാന്‍സ്‌കിട്ടി. ആ സമയത്താണ് ഭാരതിയെ കാണുന്നതും പരിചയപ്പെടുന്നതും. ഭാരതി അന്ന് കത്തിനില്‍ക്കുന്ന സമയമാണ്. ഞാനാവട്ടെ ഇരുപത്തിരണ്ടു വയസ്സുള്ള പുതിയൊരു പയ്യനും. പ്രണയത്തില്‍പെട്ടതോടെ ഞാനെന്റെ കരിയറില്‍ ശ്രദ്ധിച്ചില്ല. സിനിമയെക്കുറിച്ച് പഠിക്കേണ്ട സമയമായിരുന്നു അത്. പഴയ സിനിമകള്‍ കാണുകയും ഡയലോഗ് പ്രസന്റേഷനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യേണ്ട സമയം. അതൊന്നും ശ്രദ്ധിക്കാതെ പെണ്ണിന്റെ പിറകെപോയി. ഭാരതിയെ വിവാഹം കഴിച്ചു. വീട്ടില്‍ കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പരമ്പരാഗതമായ മുസ്ലീം കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആഗ്രഹം. അതോടെ സിനിമയില്‍ നിന്ന് പലരും എന്നെ അകറ്റിനിര്‍ത്തി. ഒരു ഗ്രൂപ്പ് തന്നെ എന്നെ വേണ്ടാന്ന് പറഞ്ഞു. കൈയില്‍ കാശുണ്ട്. മാത്രമല്ല, ഭാരതിയുടെ ലേബലുമുണ്ട്. ഈ ഉഴപ്പും കരിയറിനെ ബാധിച്ചു. പിന്നീട് തിരിച്ചെത്തിയത് ക്രോസ്‌ബെല്‍റ്റ് മണിയുടെയും കെ.എസ്.സേതുമാധവന്റെയും സെക്കന്റ് ക്ലാസ് പടങ്ങളിലൂടെയാണ്. ആദ്യം കണ്ട മരത്തിന്റെ തുഞ്ചത്ത് ചാടിക്കയറിയതാണ് എനിക്ക് പറ്റിയ അബദ്ധം. അതുകൊണ്ടാണ് ബാലന്‍സ് തെറ്റി താഴെവീണത്. താഴെനിന്ന് കയറാന്‍ പഠിക്കണമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. ശരിക്കുപറഞ്ഞാല്‍, വിവാഹം ഒരഡ്ജസ്റ്റ്‌മെന്റാണ്. ഓരോരുത്തരും വളര്‍ന്നു വലുതായി സ്വന്തമായി വ്യക്തിത്വം ഉണ്ടാക്കിയെടുക്കുമ്പോഴാണ് മറ്റൊരാള്‍ നമ്മുടെ ജീവിതത്തിലേക്കു വരുന്നത്. അവര്‍ക്കും വ്യക്തമായ അഭിപ്രായമുണ്ടാകാം.

അവിടെ യോജിക്കാന്‍ പറ്റാതെ വരുമ്പോള്‍ ജീവിതം പരാജയപ്പെടും. ഞാനും ഭാരതിയും രണ്ട് ധ്രുവങ്ങളില്‍ നിന്നു വന്നവരാണ്. ഭാരതി അനിയത്തിമാരെ കഷ്ടപ്പെട്ട് പഠിപ്പിച്ച് അവരെ വിവാഹം ചെയ്തയച്ചു. വീടും കുടുംബവും നോക്കി. ഉത്തരവാദിത്വമുള്ള കുടുംബത്തില്‍ നിന്നാണ് അവര്‍ വന്നത്. ഞാനാവട്ടെ ഇതൊന്നുമില്ലാത്ത ആളാണ്. ആലുവ കടുങ്ങല്ലൂരില്‍ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍ ജനനം. പത്തുമക്കളില്‍ ഒന്‍പതാമന്‍. ദാരിദ്ര്യം എന്തെന്നുപോലും അറിഞ്ഞിട്ടില്ല. ഒരു തൊഴില്‍ പോലും അന്വേഷിച്ചു നടക്കേണ്ടിവന്നിട്ടില്ല. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ അഭിനയത്തിലെത്തി. കൈനിറയെ കാശും കിട്ടി. അതുകൊണ്ടുതന്നെ ഉത്തരവാദിത്വവും കുറഞ്ഞു. ഈ രണ്ട് സ്വഭാവമുള്ള വ്യക്തികള്‍ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. റെയില്‍പ്പാളം പോലെയാണത്. പരസ്പരം ഒന്നിച്ചുജീവിക്കാന്‍ കഴിയില്ലെന്ന ഘട്ടം വന്നപ്പോഴാണ് നല്ല രീതിയില്‍ പിരിഞ്ഞത്. വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്ന തോന്നലൊന്നുമില്ല. ഇപ്പോഴും ഞാന്‍ ഭാരതിയെ വിളിക്കാറുണ്ട്. മദ്രാസില്‍ പോയാല്‍ ഭാരതിയുടെ വീട്ടിലാണ് താമസിക്കുക. ഒരുപാട് മുറികളുള്ള വലിയൊരു വീടാണ് ഭാരതിയുടേത്. അവിടെ എനിക്കുവേണ്ടി ഒരു മുറിയുണ്ട്. അതില്‍ താമസിക്കും. കുറെ ദിവസം കഴിയുമ്പോഴേക്കും മടുക്കും. അപ്പോള്‍ തിരിച്ചുപോരും.

യോജിച്ച ഒരാള്‍ വന്നാല്‍ത്തന്നെ ഭരിക്കാന്‍ വരുന്ന ആളാണെങ്കില്‍ ദുഃഖമല്ലേ ഉണ്ടാവുക? തല്‍ക്കാലത്തേക്കാണ് വിവാഹമെങ്കില്‍ നോക്കാമായിരുന്നു. ലിവിംഗ് ടുഗദര്‍ പോലെ. അഭിനയത്തേക്കാളും നൃത്തത്തില്‍ ശ്രദ്ധിക്കുന്നയാളാണ് ഭാരതി. കലയ്ക്കുണ്ടേി ഉഴിഞ്ഞുവച്ച ജീവിതം എന്നൊക്കെ പറയാം. അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് നൃത്തം. അതുകൊണ്ടാണ് ഈ പ്രായത്തിലും സ്‌റ്റേജ് പ്രോഗ്രാം ചെയ്യുന്നത്. കേരളത്തിലും ഒരുപാട് വേദികളില്‍ അവര്‍ നൃത്തം ചെയ്തിട്ടുണ്ട്. ഞാന്‍ പോയി കണ്ടിട്ടില്ല. അതൊന്നും അവര്‍ക്കിഷ്ടമല്ല. വയസ്സായില്ലേ. ഇനിയെന്തിനാണ് ഈ തടിയും വച്ച് നൃത്തം ചെയ്യുന്നത് എന്നൊക്കെ ചോദിച്ചാല്‍ ദേഷ്യംവരും. അഞ്ചെട്ടുവര്‍ഷം യൂറോപ്പില്‍ പഠിച്ച കുട്ടിയാണ് ഉണ്ണി (ക്രിഷ് സത്താര്‍). ചിലി പോലുള്ള രാജ്യങ്ങളില്‍ ജോലി ചെയ്തു. ആ സമയത്താണ് 'ലേഡീസ് ആന്റ് ജെന്റില്‍മാനി'ല്‍ അഭിനയിക്കാന്‍ സംവിധായകന്‍ സിദ്ധിഖ് വിളിച്ചത്. അതു കഴിഞ്ഞ് അവന്‍ നായകനായി ഒരു സിനിമയും പുറത്തിറങ്ങി. 'നൂറാ വിത്ത് ലവ്'. രണ്ടു സിനിമയും കാര്യമായി ഓടിയില്ല. '22 ഫീമെയില്‍' തമിഴിലും തെലുങ്കിലും എടുത്തപ്പോള്‍ ഉണ്ണിയായിരുന്നു നായകന്‍. നല്ല അഭിനയമൊക്കെയായിരുന്നു. പക്ഷേ ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ താല്‍പ്പര്യമില്ല. അതുകൊണ്ട് നിര്‍ബന്ധിക്കാനും പോയില്ല. ഇപ്പോള്‍ ലണ്ടനില്‍ റസ്‌റ്റോറന്റ് നടത്തുകയാണ്. ഇടയ്ക്ക് വിളിക്കും. മദ്രാസിലെ വീട്ടിലെത്തിയാല്‍ പിറ്റേ ദിവസം തന്നെ എന്നെ കാണാന്‍ വരും, കൊച്ചിയിലേക്ക്.
'
അന്നും ഇന്നും സാധാരണ ജീവിതമാണ് എന്റേത്. വലിയ വീട്ടില്‍ താമസിക്കണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. രാത്രി മഴകൊള്ളാതെ കിടക്കാന്‍ ഒരിടം. അത്രയേ വേണ്ടു. ലക്ഷ്വറി ജീവിതം നയിക്കാത്തതിനാല്‍ സിനിമയില്ലാത്തപ്പോഴും പട്ടിണി കിടക്കേണ്ടിവന്നില്ല. പതിഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ദിവസം സംവിധായകന്‍ ആഷിക് അബു '22 എഫ്.കെ'യിലേക്ക് വിളിച്ചു. തമാശയ്ക്ക് പറയുന്നതാവാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അത് നല്ല കഥാപാത്രമായിരുന്നു. അതോടെ തിരികെയെത്തി. പ്രായമൊന്നും എന്നെ തളര്‍ത്തുന്നില്ല. എല്ലാവര്‍ക്കുമുള്ളതുപോലുള്ള അസുഖമേ എനിക്കുമുള്ളൂ. ഒരേയൊരു ആഗ്രഹമേ ഇനിയുള്ളൂ. വേദനിക്കാതെ മരിക്കണം. കിടന്നുപോകരുത്. കിടന്നുകഴിഞ്ഞാല്‍ നോക്കാന്‍ ആരുമില്ല. എന്റേത് നുറുപേരൊക്കെയുള്ള കൂട്ടുകുടുംബമായിരുന്നു. അന്നൊക്കെ ഒരസുഖം വന്നാല്‍ നോക്കാന്‍ ഇഷ്ടംപോലെ ആളുകളുണ്ട്. ഇപ്പോള്‍ അണുകുടുംബമായി. ആര്‍ക്കും ഒന്നിനും നേരമില്ല.

അതിനാല്‍ ആരെയും ബുദ്ധിമുട്ടിക്കാതെ പോകണം. അതിന് ദൈവം കരുണ കാണിക്കുമായിരിക്കും.
സൗഹൃദങ്ങളുടെ സിനിമാക്കാലം പണ്ടത്തെ സൗഹൃദങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. പ്രേംനസീറിന് പകരക്കാരനായാണ് ഞാന്‍ 'അനാവരണ'ത്തില്‍ നായകനാവുന്നത്. എന്നിട്ടും ഷൂട്ടിംഗ് കാണാന്‍ അദ്ദേഹം മദ്രാസിലെ എ.വി.എം സ്റ്റുഡിയോവില്‍ വന്നു. അന്നുവരെ ഒരുനോക്കു കാണാന്‍ കൊതിച്ച ആള്‍ മുമ്പില്‍ വന്നപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. സംവിധായകന്‍ വിന്‍സെന്റ് മാഷ് നസീര്‍ സാറിന് എന്നെ പരിചയപ്പെടുത്തി. ഇത് സത്താര്‍. കൊച്ചിക്കാരനാണ്. ഈ സിനിമയിലെ പുതിയ നായകന്‍.''
അദ്ദേഹം എനിക്ക് ഷെയ്ക്ക്ഹാന്‍ഡ് തന്നു. പിന്നീട് അടുത്തിരുത്തി വീട്ടുവിശേഷങ്ങള്‍ ചോദിച്ചു. പോകാന്‍ നേരം പറഞ്ഞു. ഞാന്‍ സമ്മതിച്ചു. പിറ്റേ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഞങ്ങള്‍ കുറെനേരം സംസാരിച്ചു. ഭക്ഷണം കഴിച്ചു. അതൊന്നും മറക്കാന്‍ കഴിയില്ല. ഫീല്‍ഡിലെത്തിയ ഒരു പരിചയവുമില്ലാത്ത ഒരു പുതിയ പയ്യനെയാണ് അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചത്. ഇന്നത്തെ കാലത്ത് ആരു ചെയ്യും? നസീര്‍ സാര്‍ മാത്രമല്ല, കെ.പി.ഉമ്മര്‍ക്കയും ബഹദൂര്‍ക്കയുമൊക്കെ സ്‌നേഹമുള്ളവരാണ്. ഞാനും രതീഷും നല്ല സുഹൃത്തുക്കളായപ്പോഴാണ് ഒരുമിച്ച് 'റിവഞ്ച്' പോലുള്ള സിനിമകള്‍ നിര്‍മ്മിച്ചത്. ജയനുമായും നല്ല കൂട്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...  (1 hour ago)

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...  (1 hour ago)

‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...  (1 hour ago)

അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...  (1 hour ago)

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്  (2 hours ago)

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി  (2 hours ago)

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (2 hours ago)

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ  (4 hours ago)

സ്ഥാനാര്‍ഥി ജീവനൊടുക്കി...  (4 hours ago)

മോദി തലസ്ഥാനത്ത്..! CBI ശബരിമലയിൽ...! രണ്ടാളും ഒരുമിച്ച് കേരളത്തിൽ വെള്ളിടിവെട്ടി പിണറായി..!  (4 hours ago)

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി...പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചൂ  (4 hours ago)

ഏത്തവാഴ കർഷകർ ദുരിതത്തിൽ...  (5 hours ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (5 hours ago)

ഷാഫിക്കാ...നമുക്ക് കോൺഗ്രസിനെ തിരിച്ച് പിടിക്കണ്ടേ..! ഒറ്റ ചോദ്യം മറുപടി ഇങ്ങനെ കെട്ടിപിടിച്ച് കരഞ്ഞ് ജനം ...  (5 hours ago)

എല്ലാം തകർത്തത് കാവ്യയുടെ മെസേജുകള്‍' മഞ്ജു കണ്ട PRIVATE CHAT എവിടെ..?കോടതിയുടെ ചോദ്യം. ഇറങ്ങി പോയി അഡ്വ മിനി  (5 hours ago)

Malayali Vartha Recommends