എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു... ബിഗ്‌ബോസ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി മീര മിഥുന്‍

കമല്‍ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസില്‍ നടി മീര മിഥുന്‍ സംവിധായകനും നടനുമായ ചേരനെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നായിരുന്നു മീരയുടെ പ്രധാന ആരോപണം. എന്നാല്‍ ഇത് ചേരന്‍ നിഷേധിക്കുകയും മറ്റ് മത്സരാര്‍ഥികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്തായ മീര കമല്‍ഹാസനെതിരെ ആരോപണവുമായി രംഗത്ത് വന്നു. അഗ്‌നി സിറകുകള്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കി കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസന് അവസരം നല്‍കിയെന്നായിരുന്നു മീര ആരോപിച്ചത്. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്ന് കാണിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെ അടുത്ത ആരോപണവുമായി മീര എത്തി. ബിഗ് ബോസ് ഷോയിലെ പുരുഷ മത്സരാര്‍ഥികളെല്ലാം തനിക്ക് പിറകെയായിരുന്നുവെന്നും അവര്‍ക്ക് തന്റെ കൂടെ സമയം ചെലവഴിക്കാന്‍ ആഗ്രമുണ്ടായിരുന്നുവെന്നുമാണ് മീര പറഞ്ഞത്.
'' എല്ലാവര്‍ക്കും താല്‍പര്യം എന്നോടായിരുന്നു. എന്നാല്‍ ആ ഭീരുക്കള്‍ മറ്റുള്ള സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന് ഭയന്ന് എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു. കാരണം ഞാനാണ് ആ കൂട്ടത്തില്‍ ഏറ്റവും പ്രശസ്ത. തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും എന്നെ അറിയാം. തമിഴ് സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് എന്റേത്.'' ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മീര പറയുന്നു.
https://www.facebook.com/Malayalivartha