നന്ദിയുണ്ട് ദൈവമേ, ഞാന്‍ ഉണ്ടാക്കിയത് അച്ഛനും അമ്മയ്ക്കും ഇഷ്ടമായി! ജോലിക്കാരിക്ക് കൂടി കഴിക്കാന്‍ കൊടുത്തൂടേ....സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ പൊങ്കല

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അര്‍ച്ചന സുശീലന്‍. ജനപ്രിയ പരമ്ബരകളിലൂടെ ശ്രദ്ധിക്കപ്പെട്ട അര്‍ച്ചന ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ പതിപ്പില്‍ ശക്തയായ ഒരു മത്സരാര്‍ത്ഥികൂടിയായിരുന്നു.
ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ അര്‍ച്ചന പങ്കുവെച്ചൊരു വീഡിയോ ആണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിരിക്കുന്നത്. ലോക് ഡൗണ്‍ ആയതിനാല്‍ ഷൂട്ടിങ്ങോ മറ്റ് തിരക്കുകളോ ഒന്നുമില്ലാത്തതിനാല്‍ കുടുംബത്തോടൊപ്പമാണ് അര്‍ശന സുശീലന്‍.
കുക്കിംഗില്‍ പരീക്ഷണം നടത്തുകയാണ് താരം. അച്ഛനും അമ്മയും ഭക്ഷണം കഴിക്കുന്നൊരു വീഡിയോ പങ്കുവച്ച നടിയ്ക്ക് നേരെ വിമര്‍ശനം. അര്‍ച്ചന ഉണ്ടാക്കിയ പനീര്‍ ബട്ടര്‍ മസാലയും ചപ്പാത്തിയും കഴിക്കുകയാണ് മാതാപിതാക്കള്‍.
'നന്ദിയുണ്ട് ദൈവമേ, ഞാന്‍ ഉണ്ടാക്കിയത് അച്ഛനും അമ്മയ്ക്കും ഇഷ്ടമായി' എന്ന് ക്യാപ്ഷന്‍ കൊടുത്ത് കൊണ്ടാണ് അര്‍ച്ചന വീഡിയോ പോസ്റ്റ് ചെയ്തത്. എല്ലാവരും ഭക്ഷണം കഴിക്കുന്ന വീഡിയോയില്‍ മറ്റൊരു പെണ്‍കുട്ടി നിസാഹയതോടെ നില്‍ക്കുന്നത് ശ്രദ്ധിച്ച ആരാധകര്‍ നടിയോട് സെര്‍വന്റിന്റെ മുഖം കാണുമ്ബോള്‍ പാവം തോന്നുന്നുണ്ടെന്നും അവര്‍ക്ക് കൂടി കഴിക്കാന്‍ കൊടുത്തൂടേ എന്നുമൊക്കെ ചോദിക്കുന്നു.
അര്‍ച്ചനയുടെ കുക്കിങ്ങിനെ പുകഴ്ത്തുന്നതിനൊപ്പം കൂടുതല്‍പേരും ഇക്കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























