ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു. രണ്ട് മാസത്തോളം നടന് വിശ്രമം വേണ്ടിവരും. ആട്3 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കഴുത്തിലെ വെയിന്‍ കട്ടായിപ്പോയെന്നും അറിഞ്ഞില്ലായിരുന്നെങ്കില്‍ പാരലൈസ്ഡ് ആയിപ്പോയേനെയെന്നും വിനായകന്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് തിരുച്ചെന്തൂരില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. താരത്തിന്റെ പേശികള്‍ക്കാണ് പരിക്കേറ്റത്.
https://www.facebook.com/Malayalivartha

























