ലോക്ക്ഡൗണിനിടെ ഒത്തുകൂടി നിവിനും അജുവും ധ്യാനും...

മലയാളത്തിന്റെ പ്രിയ താരസുഹൃത്തുക്കള്‍ ഒത്തുകൂടിയിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലോക്ക്ഡൗണിനിടെ നിവിന്‍ പോളി, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിച്ച് വഴിയരികില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് അജു. സംതിങ് ഈസ് കുക്കിങ് എന്ന അടിക്കുറിപ്പിലാണ് അജു ചിത്രം പങ്കുവെച്ചത്.
എന്തായാലും താരങ്ങളുടെ ഒന്നിച്ചുള്ള ചിത്രം കണ്ട് എന്താണ് കുക്ക് ചെയ്യുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രണ്ടാം ലവ് ആക്ഷന്‍ ഡ്രാമയാണോ അണിയറയില്‍ ഒരുങ്ങുന്നതെന്ന അന്വേഷണത്തിലാണ് ആരാധകര്‍. എന്നാല്‍ അതിനൊപ്പം തന്നെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഇനി വല്ല ബക്കറ്റ് ചിക്കനും ഉണ്ടാക്കാന്‍ ഇറങ്ങിയതാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അത് നല്ല പ്ലാനായിരുന്നെന്നും എന്നാല്‍ തങ്ങളുടെ കണ്ടുമുട്ടല്‍ കുറച്ചു നേരം മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് അജു മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha


























