ജില്ലയിലൂടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഇളയദളപതി വിജയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ജില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് തനിക്കിപ്പോഴും ഒരു വിസ്മയമാണെന്ന് നടന്‍ വിജയ് പറയുന്നു. ജില്ല എന്ന സിനിമയെക്കുറിച്ച് ചര്‍ച്ച നടന്നപ്പോള്‍ താന്‍ ആദ്യം മുന്നോട്ടുവച്ച കാര്യം മോഹന്‍ലാല്‍ സാര്‍ ശിവയുടെ വേഷം അഭിനയിക്കുകയാണെങ്കില്‍ ഈ സിനിമയില്‍ താന്‍ അഭിനയിക്കാം എന്നായിരുന്നുവെന്നും വിജയ് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കുക എന്നത് തന്റെ ജിവിതത്തിലെ വലിയൊരു മോഹം കൂടിയായിരുന്നു. അത് ജില്ല സഫലമാക്കിത്തന്നുവെന്നും വിജയ് വ്യക്തമാക്കുന്നു.
വിജയുടെ വാക്കുകള്‍ ഇങ്ങനെ:
ശരിക്കും ലാല്‍ സാറിന്റെ ഫാനാണ് ഞാന്‍. 'ജില്ല'യില്‍ സാര്‍ വേഷമിട്ടത് ഞാന്‍ അവതരിപ്പിച്ച ശക്തി എന്ന കഥാപാത്രത്തിന്റെ പിതൃസ്ഥാനീയനായ ശിവ എന്ന കഥാപാത്രത്തെയാണ്. മറ്റൊരപൂര്‍വ്വതകൂടി 'ജില്ല'യിലുണ്ടായിരുന്നു. ലാല്‍സാറിന്റെ ഭാര്യയായി പൂര്‍ണ്ണിമ ഭാഗ്യരാജ് ആണ് ഈ ചിത്രത്തില്‍ വേഷമിട്ടത്. സാറിന്റെ ആദ്യ ചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലെ നായികയായ അവര്‍ ഇരുപത്തിയൊമ്ബത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും തന്റെ ഭാര്യയായി ക്യാമറയ്ക്കു മുന്നില്‍ എത്തുന്നതെന്ന് സാര്‍ എന്നോടു പറഞ്ഞിരുന്നു.
തമിഴിലെ മുന്‍നിര സംവിധായകനായ ജയം രാജയുടെ അസിസ്റ്റന്റായിരുന്ന നേശന്‍ സ്വതന്ത്രസംവിധായകനായി എത്തിയ ആദ്യചിത്രമായിരുന്നു ജില്ല. ചിത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്തപ്പോള്‍ ഞാന്‍ ആദ്യം മുന്നോട്ടുവച്ച കാര്യം മോഹന്‍ലാല്‍ സാര്‍ ശിവയുടെ വേഷം അഭിനയിക്കുകയാണെങ്കില്‍ ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാം എന്നായിരുന്നു. സാറിനൊപ്പം അഭിനയിക്കുക എന്നത് എന്റെ ജിവിതത്തിലെ വലിയൊരു മോഹം കൂടിയായിരുന്നു. അത് ജില്ല സഫലമാക്കിത്തന്നു.
https://www.facebook.com/Malayalivartha