വിജയ്‌യെക്കുറിച്ച് ചോദ്യങ്ങളുമായി പാപ്പരാസികള്‍

വിജയ് - തൃഷ പേരില്‍ സോഷ്യല്‍ മീഡിയയിലും മറ്റും വന്‍ ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെ പൊതുവിടത്തില്‍ ചോദ്യവുമായി പാപ്പരാസികള്‍. ഇരുവരും ഒരുമിച്ച് വിവാഹവിരുന്നിനെത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ തൃഷയോട് ചില പാപ്പരാസികള്‍ വിജയ്‌യെക്കുറിച്ചും അദ്ദേഹത്തിനൊപ്പം നിര്‍മാതാവ് കല്‍പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിന് എത്തിയതിനേക്കുറിച്ചും ചോദിച്ചു. എന്നാല്‍ ഇതിനോട് കേട്ടഭാവം നടിക്കാതെ തൃഷ നടന്നുനീങ്ങുകയായിരുന്നു. ഇപ്പോഴുയര്‍ന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും ക്യാമറകളിലേക്ക് നോക്കുകപോലും ചെയ്യാതെ അവര്‍ പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലെ കുടുംബ കോടതിയിലാണ് വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത്. ഏപ്രില്‍ 20ന് ഈ ഹര്‍ജി പരിഗണനയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിച്ചിരുന്നു.
മുന്‍പ് 'ലിയോ' സിനിമയുടെ വിജയ ആഘോഷ വേളയില്‍ തൃഷയെ വിജയ് 'രാജകുമാരി' എന്ന് വിളിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിജയ് തനിക്ക് എപ്പോഴും പ്രിയപ്പെട്ടവനാണെന്നും അദ്ദേഹം ഒരിക്കലും നിയന്ത്രണം വിടുന്നത് കണ്ടിട്ടില്ലെന്നും തൃഷയും മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























