ഇത് എന്റെ രണ്ടാം ജന്മം... വെളിപ്പെടുത്തലുമായി ധന്യ മേരി വര്‍ഗീസ്

മോഡലിഗിലൂടെ ബിഗ് സ്‌ക്രീനിലും പിന്നീട് മിനി സ്‌ക്രീനിലും എത്തിയ താരമാണ് നടി ധന്യ മേരി വര്‍ഗീസ്. എന്നാല്‍ വിവാഹിതയായതോടെ സിനിമയില്‍ നിന്നും താരം ബ്രേക്ക് എടുത്തിരുന്നു. ഇപ്പോള്‍ താരം ജീവിതത്തിലെ ഇനിയുള്ള വലിയ സ്വപ്നത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.
ജോണുമായുള്ള വിവാഹത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിയതാണ് താരം. അവിടെ ഫ്‌ലാറ്റിലാണ് താമസം, ജോണിന്റെ കുടുംബത്തിന് കണ്‍സ്ട്രഷന്‍ ബിസിനസ് ഉണ്ടായിരുന്നു. പത്ത് വര്‍ഷത്തോളം അത് നന്നായി പോയി. എന്നാല്‍ ഇടയ്ക്ക് ചില താളപ്പിഴകള്‍ സംഭവിച്ചു. അതോടെ കടബാധ്യതകളുണ്ടായി. അത് ഞങ്ങളുടെ ജീവിതത്തിലേയും പരീക്ഷണകാലമായിരുന്നു. ഇപ്പോള്‍ ജീവിതം വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങിയിരിക്കുകയാണ് ഞങ്ങള്‍.
വരുമാന സ്രോതസുകള്‍ എല്ലാം അടഞ്ഞ സമയത്തായിരുന്നു മിനിസ്‌ക്രിനിലേയ്ക്ക് രണ്ട് പേര്‍ക്കും അവസരം ലഭിക്കുന്നത്. തനിയ്ക്ക് സീത കല്യാണം എന്ന പരമ്ബരയിലെ ടൈറ്റില്‍ റോള്‍ ചെയ്യാനായിരുന്നു ക്ഷണം ലഭിച്ചത്. ഇതേ സമയത്ത് തന്നെ ജോണിനും മഴവില്ല് മനോരമയിലെ അനുരാഗം എന്ന സീരിയലിലേയ്ക്കും അവസരം ലഭിക്കുകയായിരുന്നു.
പ്രശ്‌നങ്ങളൊക്കെ ഒതുങ്ങി ജീവിതത്തിലേയ്ക്ക് തങ്ങള്‍ മടങ്ങി വരുകയാണ് താരങ്ങള്‍. ഇനി ഇവരുടെ ഏറ്റവും അടുത്ത സ്വപ്നം വീടാണ്. ആ സ്വപ്നത്തെ കുറിച്ചും ധന്യ വാചാലയായി. ഫ്‌ലാറ്റിലെ ജീവിതത്തിന് സുരക്ഷിതത്വം ഉണ്ടെങ്കിലും അസൗകര്യങ്ങളും ഉണ്ട്. സാമ്ബത്തിക പ്രശ്‌നം ഒതുങ്ങിയതിന് ശേഷം കുറച്ച് സ്ഥലം വാങ്ങി ഒരു കൊച്ച് വീട് വയ്ക്കണം എന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ആഗ്രഹം. തിരുവനന്തപുരത്തെ ഫ്‌ലാറ്റിന്റെ ഇന്റീരിയര്‍ ഓക്കെ താന്‍ മുന്‍കൈ എടുത്താണ ഒരുക്കിയതെന്നും ധന്യ പറഞ്ഞു.
https://www.facebook.com/Malayalivartha