അണിയറയില്‍ ഒരുങ്ങുന്നത് അല്ലു അര്‍ജുനന്റെ ബിഗ് ബജറ്റ് ചിത്രം

സംവിധായകന്‍ കൊരട്ടല ശിവയുടെ പുതിയ ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകനാകുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ബഹുഭാഷാ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. 2022 ലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സുധാകര്‍ മക്കിനേനിയും ഗീത ആര്‍ട്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. മിര്‍ച്ചി, ജനതാ ഗാരേജ്, ആചാര്യ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കൊരട്ടാല ശിവ. പുഷ്പയാണ് അല്ലു അര്‍ജുന്റെ പുതിയ ചിത്രം. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ലോക്ക്ഡൗണ്‍ ആയതോടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.
https://www.facebook.com/Malayalivartha